Wednesday, December 26, 2018

ഹാം റേഡിയോ ഗവേഷണത്തിനായി പ്രൊഫഷണലുകൾ ഒത്തുചേരുന്നു

തിരുവനന്തപുരം: റേഡിയോ ആശയവിനിമയരംഗത്തുള്ള വിദ്യാഭ്യാസവും ഗവേഷണവും ലക്ഷ്യമിട്ട് ആക്ടീവ് ഹാംസ് അമച്വർ റേഡിയോ സൊസൈറ്റി (www.aars.in) പ്രവർത്തനം തുടങ്ങുന്നു.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുള്ളവരുമായി ശബ്ദവിനിമയം നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടാണ് ഹാം റേഡിയോ രംഗത്തുള്ളവർ ഒത്തുചേർന്നു പുതിയ കൂട്ടായ്മയ്ക്കു രൂപംനൽകിയത്.

വീഡിയോ ട്രാൻസ്ഫർ വഴി ഫയലുകൾ അയയ്ക്കുക, ചെറിയ ബാൻഡിൽ എത്ര ദൂരത്തേക്കും വലിയ ഫയലുകൾ അയയ്ക്കുക, റേഡിയോ റിപ്പീറ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക എന്നിവയാണ് സമീപകാല പദ്ധതികൾ.

പ്ലാനറ്റേറിയത്തിൽ ശനിയാഴ്ച വൈകീട്ട് നാലിനു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മേയർ വി.കെ.പ്രശാന്ത്,  വി.എസ്.എസ്.സി. ഡയറക്ടർ എസ്.സോമനാഥ്, എൻ.പീതാംബരക്കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു . പ്രൊഫഷണലുകളടക്കം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ ചേർന്നാണ് ഈ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.