
![]() |
Shri.Harikumar DFO Kollam(Middle) |
ഒരു അടിയന്തര ഘട്ടത്തിൽ നടപ്പിലാക്കേണ്ട എല്ലാവിധ രക്ഷാ പ്രവർത്തന രീതികളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട് .കൊല്ലം ഫയർ ഓഫീസറായ ,ശ്രീ ഹരികുമാർ അദ്ദേഹത്തിൻറെ മേൽനോട്ടത്തിലാണ് കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഇവർക്ക് പരിശീലനം കൊടുത്തത് .കേരള ഗവൺമെൻറ് അംഗീകരിച്ച നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒരു സാമൂഹിക സേവന പദ്ധതിയാണ് ഇത് .ഇന്നത്തെ കാലത്ത് ഒരു അപകടമുണ്ടാകുമ്പോൾ ആദ്യം വേണ്ടത് മനുഷ്യജീവൻ എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവാണ് .ഡിസാസ്റ്റർ മാനേജ്മെൻറ് ഏകോപിപ്പിക്കുന്നതിനായി നേടിയ പരിശീലനം കൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് ഏത് അടിയന്തര ഘട്ടവും നേരിടാൻ കഴിയും .ഇതിനുവേണ്ട ശാരീരികക്ഷമത ഉണ്ടായിരിക്കണം എന്ന് മാത്രം അങ്ങനെയുള്ളവർക്ക് മാത്രമാണ് ഈ പരിശീലനം കൊടുക്കുന്നത്.
![]() |
Shri.Harikumar DFO Kollam |
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക റേഡിയോ ആവൃത്തിയിൽ ഇത്തരം ആശയവിനിമയങ്ങൾ നടത്തുന്നതിന് HAM അല്ലെങ്കിൽ അമേച്വർ റേഡിയോ ഓപ്പറേററർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.
300 കൂടുതൽ ഹാം റേഡിയോ ഓപ്പറേറ്റർമാർ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിനെയും വിവിധ രക്ഷാപ്രവർത്തന ഏജൻസികളെയും സഹായിക്കുന്നുണ്ട്, ഹൈദരാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേച്വർ റേഡിയോ ഡയറക്ടർ രാം മോഹൻ സുരി പറഞ്ഞു. ആഗസ്ത് 16 മുതൽ ആഗസ്ത് 19 വരെ തിരുവനന്തപുരം കേന്ദ്രത്തിൽ നിന്നുള്ള ഹാം റേഡിയോ സഹായത്തോടെ 1,650 പേരെ രക്ഷപ്പെടുത്തി.
"ആ കാലയളവിൽ ഞങ്ങൾക്ക് 7,400 വയർലെസ് സന്ദേശങ്ങൾ ലഭിച്ചു, അത് ഞങ്ങൾക്ക് കിട്ടിയാൽ ഞങ്ങൾ അത് ജില്ലാ അധികൃതരോടും റെസ്ക്യൂ ടീമുകളോടും പങ്കുവെക്കുന്നു, ഞങ്ങൾ അവർക്ക് അകപ്പെട്ടിരിക്കുന്ന സ്ഥലത്തിൻറെ ജിയോഗ്രഫിക്കൽ ഡീറ്റെയിൽസ് കൊടുക്കുന്നു , 22 ഹാം റേഡിയോ ഓപ്പറേറ്റർമാർ വിഎച്ച്എഫ് (വെർ ഹെയർ ഫ്രീക്വെൻസി), എച്ച്.എഫ്. ഹൈ സ്പീക്വെൻസി സ്പെക്ട്രം എന്നീ മോഡുകളിൽ വയർലെസ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആശയവിനിമയം സാദ്ധ്യമാക്കുന്നത്.
ജനങ്ങൾ കുടുങ്ങിയിരിക്കുന്നതും അവരുടെ മൊബൈൽ ഫോണുകൾ ആശയവിനിമയം നടക്കാത്തതുമായ സ്ഥലങ്ങളിൽ, ഹാം റേഡിയോ ഓപ്പറേറ്റർമാർ അവരുടെ ഫോണിന്റെ സിഗ്നലിന്റെ അവസാന സ്ഥാനം കണ്ടെത്തുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി, അവർ ആ വ്യക്തിയെ കണ്ടെത്താൻ ശ്രമിക്കുന്നു, മറ്റൊരു ഹാം റേഡിയോ ഓപ്പറേറ്ററായ രാജശേഖരൻ നായർ (VU2RJR) പറഞ്ഞു .ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നതിൽ കേരളത്തിലെ ഏറ്റവും മുതിർന്ന ആക്ടീവായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ് .കൂടാതെ ആക്ടീവ അമച്വർ റേഡിയോ സൊസൈറ്റിയുടെ (WWW.AARS.IN)പ്രസിഡണ്ടും കൂടിയാണ് .ഇദ്ദേഹത്തിന് രാജീവ് ഗാന്ധിയുമായി വയർലെസ് സംസാരിച്ച അനുഭവം ഉണ്ട്
"ഈ രീതി ഉപയോഗിച്ചു ഞങ്ങൾ പല കെട്ടിടങ്ങളിലായി കുടുങ്ങിയിരിക്കുന്നതും ആശയവിനിമയം നടത്താൻ കഴിയാത്തതുമായ പലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. ഓരോ ഹാം റേഡിയോ ഓപ്പറേറ്റർമാർക്കും അവരുടേതായ തിരിച്ചറിയലിനായി ഒരു കോൾ സൈൻ ഉണ്ട് .കേരളത്തിലെ പ്രളയത്തിൽ ഇതുവരെ 216 പേർ കൊല്ലപ്പെട്ടു. 7,24,000 പേരെ രക്ഷപ്പെടുത്തി 5,645 ദുരിതാശ്വാസക്യാമ്പുകളിൽ സംസ്ഥാനത്ത് താമസിക്കുന്നു.
"കേരളത്തിൽ കുടുങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ശതമാനം ആളുകളെ രക്ഷിക്കാൻ കഴിഞ്ഞത് ഇങ്ങനെയുള്ള ദുരന്തനിവാരണ രീതികൾ ഉപയോഗിച്ച് അതുകൊണ്ടാണ് .ഏത് ദുരന്തം ഉണ്ടാകുമ്പോഴും ആദ്യം ശരിയാക്കേണ്ടത് വാർത്താവിനിമയം ആണ് .മിക്കവാറും എല്ലാ ദുരന്തങ്ങളിലും വാർത്താവിനിമയബന്ധങ്ങൾ ആണ് ആദ്യം ഇല്ലാതാകുന്നത് .ഇതിനെ വളരെ ഫലവത്തായി നേരിടാൻ ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് കഴിയും," പടിഞ്ഞാറൻ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ അഞ്ച് തൊഴിലാളികൾ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. പശ്ചിമ ബംഗാൾ അമച്വർ റേഡിയോ ക്ലബ്ബിന്റെ സെക്രട്ടറി അംബാരിഷ് നാഗ് ബിശ്വാസ് ആണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം മേഖലയിലെ മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ ഇല്ലാത്തതിനാലാണ് സഹായം ലഭിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.