Wednesday, December 26, 2018

ആവശ്യമുള്ള സമയങ്ങളിൽ ഹാം റേഡിയോ

പ്രകൃതിദുരന്തത്തിന്റെ ഫലമായി പരമ്പരാഗത രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയാണ് സംസ്ഥാനത്തെ വിനാശകരമായ വെള്ളപ്പൊക്കം പഠിപ്പിച്ചത്.പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ആശയവിനിമയ രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മൊബൈൽ സിഗ്നലുകളും ഇന്റർനെറ്റും ഇല്ലാതാകുന്ന സമയത്ത്, അടുത്ത പരിഹാരം ഹാം റേഡിയോ ആയിരിക്കും. കഴിഞ്ഞ കേരളത്തിലെ പ്രളയ ദുരന്ത സമയത്ത്, ഹാം റേഡിയോ ഓപ്പറേറ്റർമാർ തങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് റെസ്ക്യൂ ടീമുകൾക്ക് ആശയവിനിമയത്തിനു   സഹായിച്ചു.

കഴിഞ്ഞ പ്രളയ സമയത്ത് ഏറ്റവും കൂടുതൽ പ്രളയം ബാധിക്കുകയും ആൾക്കാരെ രക്ഷപ്പെടാൻ രക്ഷപ്പെടുത്താൻ താമസം ഉണ്ടാകുകയും ചെയ്തു ഒരു സ്ഥലമാണ് ചെങ്ങന്നൂർ .കൊല്ലത്തുള്ള "ആക്ടീവ ഹാം റേഡിയോ സൊസൈറ്റിയുടെ" 10 റേഡിയോ ഓപ്പറേറ്റർമാരാണ് ഇതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഹാം റേഡിയോ കമ്മ്യൂണിക്കേഷൻ ചെയ്തത് .ചെങ്ങന്നൂരിലെ മിക്കവാറും സ്ഥലങ്ങളും ഒറ്റപ്പെടുകയും അതിനെത്തുടർന്ന്  ജനങ്ങളെ രക്ഷിക്കാൻ കേരള സർക്കാർ ജീവനക്കാരും ചേർന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു .കമ്മ്യൂണിക്കേഷൻ  യാഥാർത്ഥ്യമാക്കിയത്  ഒരു മാസ്റ്റർ കൺട്രോൾ റൂം കൊല്ലത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു .കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ആവശ്യപ്രകാരം കമ്മ്യൂണിറ്റി വോളണ്ടിയർ ആയിട്ടുള്ള റേഡിയോ ഓപ്പറേറ്റർമാർ ആണ് ഈ ദൗത്യത്തിന് മുന്നിൽ നിന്നത്

ഹാം ഓപ്പറേറ്റർ നൽകിയ വിവരങ്ങളുടെ സഹായത്തോടെ റെസ്ക്യൂ ടീമുകൾ നൂറുകണക്കിന് ആൾക്കാരെ രക്ഷപ്പെടുത്തി . "ഞങ്ങൾ വിഎച്എഫ് (വളരെ ഉയർന്ന ഫ്രീക്വെൻസി), എച്ച്.എഫ് (ഹൈ ഫ്രീക്വൻസി) സ്പെക്ട്രം ഉപയോഗിക്കുന്നു. റേഡിയോ തരംഗം മറ്റ് മോഡുകൾ പാഴാകുമ്പോൾ ആശയവിനിമയം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗമാണ്. ഹാമുകൾക്ക്  ശാസ്ത്രീയ വൈദഗ്ദ്ധ്യം ആവശ്യമുണ്ട്, ശരിയായ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവ് ,അതിനോടൊപ്പം ശാസ്ത്രീയമായ വാർത്താവിനിമയ രീതികളിലുള്ള അറിവും അത്യാവശ്യമാണ് ,സാധാരണരീതിയിൽ വാർത്താവിനിമയം ഒറ്റപ്പെടുമ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉപയോഗപ്പെടും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ആവശ്യമായ കമ്മ്യൂണിക്കേഷൻ ആന്റീന  ശരിയായ രീതിയിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ലഭ്യമായ സാധനസാമഗ്രികൾ വെച്ചിട്ട് നിർമിക്കുകയോ വേണ്ടിവരും

 ഒരു വാർത്താവിനിമയ ശൃംഖല നമുക്ക് അനുവദിച്ചിട്ടുള്ള പല വിധത്തിലുള്ള മോഡുകൾ ,അതാത് സമയത്തെ സന്ദർഭത്തെയും നോക്കി ഉപയോഗിക്കാനുള്ള ഒരു കഴിവ് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
മിക്കവാറും  സന്ദർഭങ്ങളിൽ എങ്ങനെ ഒരു വാർത്താവിനിമയ ശൃംഖല നിർമ്മിച്ചെടുക്കാൻ എന്ന് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ അറിഞ്ഞിരിക്കേണ്ടതുണ്ട് ,ഇതിനുവേണ്ടിയുള്ള പരിശീലനമാണ് റേഡിയോ ഓപ്പറേറ്റർ സാധാരണ ലഭിക്കുന്നത് .ഇതിനോടൊപ്പം അടിയന്തരഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാനുള്ള പരിശീലനവും കൂടിയാകുമ്പോൾ പൂർണമായ രക്ഷാപ്രവർത്തനം ഒരു ഒരു ഹാം റേഡിയോ ഓപ്പറേറ്റർക്ക് സാധ്യമാകും

എൻറെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് 10 ഹാം റേഡിയോ ഓപ്പറേറ്റർമാർ എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇതുകൂടാതെ ഫയർ ആൻഡ് റെസ്ക്യൂ ,പോലീസ് ,ദുരന്തനിവാരണ സേന ,ഡിസാസ്റ്റർ മാനേജ്മെൻറ് ആൾക്കാർ ഇവരെല്ലാം തന്നെ റേഡിയോ ഓപ്പറേറ്റേഴ്സ് ആകേണ്ടതാണ് . ഇതുകൊണ്ട് ഒരു അത്യാവശ്യഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ നമുക്ക് ഫലവത്തായി ഉപയോഗിക്കാൻ കഴിയും. സാധാരണ ജനങ്ങളും അതോടൊപ്പം സർക്കാർ സംവിധാനങ്ങളും ഒരേ പോലെ ഉപയോഗിക്കാൻ കഴിയും. അതിന് ഇങ്ങനെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും ദുരന്ത മുഖങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർ ലൈസൻസ് എടുക്കുകയും ഹാം  റേഡിയോ    ഓപ്പറേറ്റർ ആകുകയും ചെയ്യേണ്ടതുണ്ട്.