Showing posts with label VU2HBI. Show all posts
Showing posts with label VU2HBI. Show all posts

Wednesday, December 26, 2018

ആവശ്യമുള്ള സമയങ്ങളിൽ ഹാം റേഡിയോ

പ്രകൃതിദുരന്തത്തിന്റെ ഫലമായി പരമ്പരാഗത രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയാണ് സംസ്ഥാനത്തെ വിനാശകരമായ വെള്ളപ്പൊക്കം പഠിപ്പിച്ചത്.പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ആശയവിനിമയ രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മൊബൈൽ സിഗ്നലുകളും ഇന്റർനെറ്റും ഇല്ലാതാകുന്ന സമയത്ത്, അടുത്ത പരിഹാരം ഹാം റേഡിയോ ആയിരിക്കും. കഴിഞ്ഞ കേരളത്തിലെ പ്രളയ ദുരന്ത സമയത്ത്, ഹാം റേഡിയോ ഓപ്പറേറ്റർമാർ തങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് റെസ്ക്യൂ ടീമുകൾക്ക് ആശയവിനിമയത്തിനു   സഹായിച്ചു.

കഴിഞ്ഞ പ്രളയ സമയത്ത് ഏറ്റവും കൂടുതൽ പ്രളയം ബാധിക്കുകയും ആൾക്കാരെ രക്ഷപ്പെടാൻ രക്ഷപ്പെടുത്താൻ താമസം ഉണ്ടാകുകയും ചെയ്തു ഒരു സ്ഥലമാണ് ചെങ്ങന്നൂർ .കൊല്ലത്തുള്ള "ആക്ടീവ ഹാം റേഡിയോ സൊസൈറ്റിയുടെ" 10 റേഡിയോ ഓപ്പറേറ്റർമാരാണ് ഇതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഹാം റേഡിയോ കമ്മ്യൂണിക്കേഷൻ ചെയ്തത് .ചെങ്ങന്നൂരിലെ മിക്കവാറും സ്ഥലങ്ങളും ഒറ്റപ്പെടുകയും അതിനെത്തുടർന്ന്  ജനങ്ങളെ രക്ഷിക്കാൻ കേരള സർക്കാർ ജീവനക്കാരും ചേർന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു .കമ്മ്യൂണിക്കേഷൻ  യാഥാർത്ഥ്യമാക്കിയത്  ഒരു മാസ്റ്റർ കൺട്രോൾ റൂം കൊല്ലത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു .കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ആവശ്യപ്രകാരം കമ്മ്യൂണിറ്റി വോളണ്ടിയർ ആയിട്ടുള്ള റേഡിയോ ഓപ്പറേറ്റർമാർ ആണ് ഈ ദൗത്യത്തിന് മുന്നിൽ നിന്നത്

ഹാം ഓപ്പറേറ്റർ നൽകിയ വിവരങ്ങളുടെ സഹായത്തോടെ റെസ്ക്യൂ ടീമുകൾ നൂറുകണക്കിന് ആൾക്കാരെ രക്ഷപ്പെടുത്തി . "ഞങ്ങൾ വിഎച്എഫ് (വളരെ ഉയർന്ന ഫ്രീക്വെൻസി), എച്ച്.എഫ് (ഹൈ ഫ്രീക്വൻസി) സ്പെക്ട്രം ഉപയോഗിക്കുന്നു. റേഡിയോ തരംഗം മറ്റ് മോഡുകൾ പാഴാകുമ്പോൾ ആശയവിനിമയം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗമാണ്. ഹാമുകൾക്ക്  ശാസ്ത്രീയ വൈദഗ്ദ്ധ്യം ആവശ്യമുണ്ട്, ശരിയായ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവ് ,അതിനോടൊപ്പം ശാസ്ത്രീയമായ വാർത്താവിനിമയ രീതികളിലുള്ള അറിവും അത്യാവശ്യമാണ് ,സാധാരണരീതിയിൽ വാർത്താവിനിമയം ഒറ്റപ്പെടുമ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉപയോഗപ്പെടും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ആവശ്യമായ കമ്മ്യൂണിക്കേഷൻ ആന്റീന  ശരിയായ രീതിയിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ലഭ്യമായ സാധനസാമഗ്രികൾ വെച്ചിട്ട് നിർമിക്കുകയോ വേണ്ടിവരും

 ഒരു വാർത്താവിനിമയ ശൃംഖല നമുക്ക് അനുവദിച്ചിട്ടുള്ള പല വിധത്തിലുള്ള മോഡുകൾ ,അതാത് സമയത്തെ സന്ദർഭത്തെയും നോക്കി ഉപയോഗിക്കാനുള്ള ഒരു കഴിവ് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
മിക്കവാറും  സന്ദർഭങ്ങളിൽ എങ്ങനെ ഒരു വാർത്താവിനിമയ ശൃംഖല നിർമ്മിച്ചെടുക്കാൻ എന്ന് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ അറിഞ്ഞിരിക്കേണ്ടതുണ്ട് ,ഇതിനുവേണ്ടിയുള്ള പരിശീലനമാണ് റേഡിയോ ഓപ്പറേറ്റർ സാധാരണ ലഭിക്കുന്നത് .ഇതിനോടൊപ്പം അടിയന്തരഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാനുള്ള പരിശീലനവും കൂടിയാകുമ്പോൾ പൂർണമായ രക്ഷാപ്രവർത്തനം ഒരു ഒരു ഹാം റേഡിയോ ഓപ്പറേറ്റർക്ക് സാധ്യമാകും

എൻറെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് 10 ഹാം റേഡിയോ ഓപ്പറേറ്റർമാർ എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇതുകൂടാതെ ഫയർ ആൻഡ് റെസ്ക്യൂ ,പോലീസ് ,ദുരന്തനിവാരണ സേന ,ഡിസാസ്റ്റർ മാനേജ്മെൻറ് ആൾക്കാർ ഇവരെല്ലാം തന്നെ റേഡിയോ ഓപ്പറേറ്റേഴ്സ് ആകേണ്ടതാണ് . ഇതുകൊണ്ട് ഒരു അത്യാവശ്യഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ നമുക്ക് ഫലവത്തായി ഉപയോഗിക്കാൻ കഴിയും. സാധാരണ ജനങ്ങളും അതോടൊപ്പം സർക്കാർ സംവിധാനങ്ങളും ഒരേ പോലെ ഉപയോഗിക്കാൻ കഴിയും. അതിന് ഇങ്ങനെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും ദുരന്ത മുഖങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർ ലൈസൻസ് എടുക്കുകയും ഹാം  റേഡിയോ    ഓപ്പറേറ്റർ ആകുകയും ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസ പദ്ധതിയില്‍ ദുരന്ത നിവാരണം ,ഹാം റേഡിയോ നിര്‍ബന്ധമാക്കണം

ദുരന്ത നിവാരണം സുനാമിക്കു ശേഷം സിബിഎസ്ഇ സിലബസില്‍ 9,10 ക്ലാസുകളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ”ടുഗെതര്‍ ടുവേഡ്‌സ് എ സേഫര്‍ ഇന്ത്യ ‘ എന്ന പേരില്‍ മൂന്ന് പാര്‍ട്ടുകളായി ടെക്സ്റ്റ് ബുക്കുകള്‍ വഴി പഠിപ്പിച്ചിരുന്നു.സാധാരണക്കാരുള്‍പ്പെടെ യുള്ളവര്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ആ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപികയെന്ന നിലയില്‍ ഇന്ന് അത്തരം ഒരു സിലബസിന്റെ ആവശ്യം ഊന്നിപ്പറയുന്നു. അമിത പഠനഭാരമെന്ന പരാതി ഉയര്‍ന്നപ്പോള്‍ സിബിഎസ്ഇ ആ വിഷയം സാമൂഹ്യ ശാസ്ത്ര സിലബസില്‍ നിന്നെടുത്തു മാറ്റുകയായിരുന്നു. സമാനമായ പാഠ്യ പദ്ധതി അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ഹാം റേഡിയോ വ്യാപകമാകണം

ദുരന്ത ശേഷം വന്ന ഏറ്റവും വലിയ പ്രതിസന്ധി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ്. ഇത് പരിഹരിക്കാന്‍ ഹാം റേഡിയോ എന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനം ഉപയോഗിക്കാം. കേരളത്തില്‍ ഇത് വ്യാപകമല്ല. 13 വയസു മുതലുള്ള ആര്‍ക്കും ഹാം റേഡിയോ ഓപ്പറേറ്ററാകാം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തുന്ന ലളിതമായ പരീക്ഷ പാസായാല്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ പേര്‍ ഹാം റേഡിയോ ലൈസന്‍സ് എടുത്ത് ദുരന്ത നിവാരണത്തില്‍ സജീവമാകണം

ദുരന്ത ശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പു മുതലുള്ള കാര്യത്തില്‍ പ്രാവീണ്യമുള്ളവര്‍ നമുക്ക് കുറവാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ മുഖത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗധരുടെ സേവനം ഇതിനായി ഉപയോഗിക്കാം.

ഹാം റേഡിയോ ഗവേഷണത്തിനായി പ്രൊഫഷണലുകൾ ഒത്തുചേരുന്നു

തിരുവനന്തപുരം: റേഡിയോ ആശയവിനിമയരംഗത്തുള്ള വിദ്യാഭ്യാസവും ഗവേഷണവും ലക്ഷ്യമിട്ട് ആക്ടീവ് ഹാംസ് അമച്വർ റേഡിയോ സൊസൈറ്റി (www.aars.in) പ്രവർത്തനം തുടങ്ങുന്നു.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുള്ളവരുമായി ശബ്ദവിനിമയം നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടാണ് ഹാം റേഡിയോ രംഗത്തുള്ളവർ ഒത്തുചേർന്നു പുതിയ കൂട്ടായ്മയ്ക്കു രൂപംനൽകിയത്.

വീഡിയോ ട്രാൻസ്ഫർ വഴി ഫയലുകൾ അയയ്ക്കുക, ചെറിയ ബാൻഡിൽ എത്ര ദൂരത്തേക്കും വലിയ ഫയലുകൾ അയയ്ക്കുക, റേഡിയോ റിപ്പീറ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക എന്നിവയാണ് സമീപകാല പദ്ധതികൾ.

പ്ലാനറ്റേറിയത്തിൽ ശനിയാഴ്ച വൈകീട്ട് നാലിനു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മേയർ വി.കെ.പ്രശാന്ത്,  വി.എസ്.എസ്.സി. ഡയറക്ടർ എസ്.സോമനാഥ്, എൻ.പീതാംബരക്കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു . പ്രൊഫഷണലുകളടക്കം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ ചേർന്നാണ് ഈ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.

Tuesday, December 25, 2018

കോഡ് ഭാഷയിലുള്ള റേഡിയോ സന്ദേശങ്ങളില്‍ പകച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റേഡിയോ സിഗ്‌നല്‍ വഴി കോഡ് ഭാഷയില്‍ അജ്ഞാതര്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തല്‍. കൊല്‍ക്കത്തയിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരാണ് അജ്ഞാത റേഡിയോ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അജ്ഞാതരില്‍ നിന്നും സിഗ്‌നലുകള്‍ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ ഇക്കാര്യം പൊലീസ് മേധാവികളെയും കേന്ദ്ര ഏജന്‍സികളെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തേയും അറിയിച്ചു.

ദീപാവലിയോടനുബന്ധിച്ച് നോര്‍ത്ത് 24 പാരഗനാസ് ജില്ലയിലെ സോദേപൂരിലാണ് കോഡ് ഭാഷയിലുള്ള റേഡിയോ ആശയവിനിമയം ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കണ്ടെത്തിയത്. അതിന് ശേഷം ഹൂഗ്ലി ജില്ലയിലെ ചചുരയില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദായില്‍ നിന്നും സമാനമായ സിഗ്‌നലുകള്‍ ലഭിച്ചു.ലഭിച്ച സിഗ്‌നലുകള്‍ കൊല്‍ക്കത്തയില്‍ നിന്നും 2530  കിലോമീറ്റര്‍ പരിധിയില്‍ നിന്നുള്ളവയാണ്.

കഴിഞ്ഞ കുറച്ചാഴ്ചകളായി പ്രത്യേകിച്ചും അര്‍ധരാത്രിയ്ക്ക് ശേഷം ഞങ്ങള്‍ അത്തരം കോഡ് ഭാഷയിലുള്ള ആശയവനിമയങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ അമേച്വര്‍ റേഡിയോ ക്ലബ് സെക്രട്ടറി അംബരിഷ് നാദ് ബിശ്വാസ് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ആ ആശയവനിമയം നടക്കുന്നത്. കാരണം അവരുമായി സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. അവര്‍ ആരാണെന്ന് അന്വേഷിച്ചാല്‍ പൂര്‍ണ നിശബ്ദദമാത്രമാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്ന പാഷ്തു ശൈലിയിലുള്ള ഉച്ചാരണമാണ് ആശയവിനിമയം നടത്തുന്നവര്‍ക്കുള്ളത്. എന്നാല്‍ സംസാരിക്കുന്ന ഭാഷ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലാ അന്താരാഷ്ട്ര വയര്‍ലെസ് മോണിറ്ററിങ് സ്‌റ്റേഷന്‍ അജ്ഞാത റേഡിയോ സിഗ്‌നലുകളെ പിന്തുടരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോര്‍ഡിനേഷന്‍ പൊലീസ് വയര്‍ലസ് ഡയറക്ടറേറ്റിനെ (ഡി.സി.പി.ഡബ്ല്യൂ.) അറിയിച്ചതായി പശ്ചിമ ബംഗാള്‍ പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ എഡിജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
{source | Internet}

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഹാം റേഡിയോ

തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ ഗാലറി 20-10-2008 തുടങ്ങി . വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. എം ഏ ബേബിയാണ് ഇത് കേരളത്തിന് സമര്‍പ്പിചതു  കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലുള്ള റേഡിയോസ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.വെള്ളപ്പൊക്കം, സുനാമി, ഭൂകമ്ബം തുടങ്ങിയ പ്രകൃതി ദുരന്തസമയങ്ങളില്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഹാം റേഡിയോ. ഇവിടെയുള്ള ഹാം റേഡിയോ സ്റ്റേഷന്‍ സന്ദര്‍ശിച്ചാല്‍ അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റും മനസ്സിലാക്കാനാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കാനുള്ള സൗകര്യമുണ്ട്.

ഇന്ത്യൻ റേഡിയോ ചരിത്രം

ലോകത്താദ്യമായി റേഡിയോക്കുള്ള പേറ്റന്റ് സ്വന്തമാക്കിയത് മാര്‍ക്കോണിയാണ്. 1896ലായിരുന്നു ഇത്. റേഡിയോ കണ്ടുപിടിച്ചത് ഗുഗ്ളിയെല്‍മോ മാര്‍ക്കോണിയാണെന്നാണ് നാം ചെറുപ്പം മുതലേ കേട്ടുവരുന്നത്. എന്നാല്‍, മാര്‍ക്കോണിയുടെ ഈ നേട്ടത്തിനുശേഷം ഏറെ വിവാദങ്ങളും ഇതുസംബന്ധിച്ചുണ്ടായി. നിക്കോള ടെസ്ള ഈ രംഗത്ത് 1893ല്‍തന്നെ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ‘കമ്പിയില്ലാ കമ്പി’ വഴി സന്ദേശം അയക്കാനുള്ള അദ്ദേഹത്തിന്റെ വിദ്യ ട്രാന്‍സിസ്ററുകളുടെ മുന്‍ഗാമിയായാണ് വിലയിരുത്തപ്പെട്ടത്. മാര്‍ക്കോണിക്ക് പ്രചോദനമായതും ഈ നേട്ടമത്രെ. ടെസ്ളയുടെ കണ്ടുപിടിത്തത്തിന് അമേരിക്കയില്‍ പേറ്റന്റ് ലഭിച്ചിരുന്നു. എന്നാല്‍, അത് വ്യാപകമായ രീതിയില്‍ വ്യവസായികമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതിനാല്‍ പേറ്റന്റ് പിന്‍വലിച്ച് മാര്‍ക്കോണിക്ക് നല്‍കുകയായിരുന്നു. 1941ല്‍ അമേരിക്കയിലെ കോടതി ടെസ്ളക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍, റേഡിയോയുടെ പിതൃത്വം ഇന്നും മാര്‍ക്കോണിയുടെ പേരില്‍തന്നെ.

‘റേഡിയോ’ എന്ന പദത്തിനര്‍ഥം ശബ്ദം സ്വീകരിക്കുന്നതെന്നാണ്. അതായത്, ശബ്ദം പിടിച്ചെടുക്കുന്ന സ്വീകരണി അഥവാ യന്ത്രമാണ് റേഡിയോ. നാം ഈ പദം ഉപയോഗിക്കുന്നത് സാധാരണയായി റേഡിയോ സെറ്റുകളെ സൂചിപ്പിക്കാനാണ്. റേഡിയോ തരംഗമെന്നത് പ്രകാശം, ഇന്‍ഫ്രാറെഡ് റേ, അള്‍ട്രാവയലറ്റ് റേ, എക്സ്റേ എന്നിവയെപ്പോലെ മറ്റൊന്നാണ്. റേഡിയോ വികിരണമെന്നത് നിശ്ചിത ആവൃത്തിയോടുകൂടിയ വൈദ്യുത കാന്തിക തരംഗമാണ്. കണികകള്‍ക്ക് ഒരു സെക്കന്‍ഡില്‍ സംഭവിക്കുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി തീരുമാനിക്കുന്നത്. ആവൃത്തി അനുസരിച്ച് റേഡിയോ തരംഗങ്ങളെ ദീര്‍ഘതരംഗങ്ങള്‍, ഹ്രസ്വതരംഗങ്ങള്‍, അള്‍ട്രാ ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍, റഡാര്‍ തരംഗങ്ങള്‍, മൈക്രോ തരംഗങ്ങള്‍ (വേവ്സ്) എന്നിങ്ങനെ തിരിക്കാം.റേഡിയോ തരംഗങ്ങള്‍ ആവൃത്തി കുറഞ്ഞവയാണ്. അതിനാല്‍ ഇവക്ക് തരംഗദൈര്‍ഘ്യം കൂടുതലായിരിക്കും. ഈ തരംഗങ്ങള്‍ക്ക് വിദൂരതയിലേക്ക് എളുപ്പം സഞ്ചരിക്കാനാവും. അയണീകരണം സംഭവിക്കാത്തതിനാല്‍ റേഡിയോ സന്ദേശങ്ങള്‍ എത്രദൂരം പിന്നിട്ടാലും അവക്ക് ഒരു കോട്ടവും സംഭവിക്കില്ല. അന്യഗ്രഹജീവികളെ തേടാനായി നമ്മുടെ ശാസ്ത്രജ്ഞര്‍ റേഡിയോ സിഗ്നലുകളെ ആശ്രയിക്കുന്നതും ഇതുകൊണ്ടാണ്.

അനേകം റേഡിയോ നെറ്റ്വര്‍ക്കുകള്‍ ലോകത്തുണ്ടായിരുന്നു. ചിലതെല്ലാം ഇന്നും നിലനില്‍ക്കുന്നു. പലതിനും പുതിയ പേരുകള്‍ വന്നു. നാഷനല്‍ ബ്രോഡ്കാസ്റിങ് കമ്പനി (BNC) 1926ല്‍ രൂപം കൊണ്ടതാണ്. 1919ല്‍ തുടങ്ങിയ ‘റേഡിയോ കോര്‍പറേഷന്‍ ഓഫ് അമേരിക്ക’ പില്‍ക്കാലത്ത് കൂടുതല്‍ നിലയങ്ങളെ കൂട്ടത്തില്‍ ചേര്‍ത്തതോടെ പേരുമാറ്റി ‘നാഷനല്‍ ബ്രോഡ്കാസ്റിങ് കമ്പനി’യാവുകയായിരുന്നു. വ്യവസായിയായിരുന്ന വില്യം പെലെ യുനൈറ്റഡ് ഇന്‍ഡിപ്പെന്‍ഡന്റ് ബ്രോഡ്കാസ്റ്റേഴ്സ് എന്ന റേഡിയോ നെറ്റ്വര്‍ക്കില്‍ തന്റെ കമ്പനിയുടെ പരസ്യം നല്‍കിവന്നിരുന്നു. അതോടെ ഉല്‍പന്നത്തിന്റെ വില്‍പന കുതിച്ചുയര്‍ന്നു. അദ്ദേഹം ആ റേഡിയോ നെറ്റ്വര്‍ക് തന്നെ വിലക്കുവാങ്ങി കൊളംബിയ ബ്രോഡ്കാസ്റിങ് സിസ്റം (ഇആട) എന്ന് പേരിട്ടു. ലോകത്തെ ആദ്യ വാണിജ്യനിലയമായ 8 എം.കെ, ഷികാഗോയിലെ മ്യൂച്ചല്‍ ബ്രോഡ്കാസ്റിങ് സിസ്റം, അമേരിക്കന്‍ ബ്രോഡ്കാസ്റിങ് കമ്പനി (അആഇ), ബി.ബി.സി 1, 2, 3, 4, റേഡിയോ മോസ്കോ, ബി.ബി.സി ലണ്ടന്‍ തുടങ്ങിയവും വിഖ്യാത റേഡിയോ നെറ്റ്വര്‍ക്കുകള്‍ തന്നെ.

ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു.
റേഡിയോകള്‍ പലതരമുണ്ട്. ക്രിസ്റല്‍ റേഡിയോ ആദ്യകാല റേഡിയോയാണ്. ഇവക്ക് വൈദ്യുതിയും ബാറ്ററിയും വേണ്ട. വാക്വംട്യൂബുകളാണ് ആവശ്യം. മൊബൈല്‍ ഫോണുകളില്‍ പൊതുവെ കാണപ്പെടുന്നത് ട്രാന്‍സിസ്റര്‍ റേഡിയോയാണ്. ട്രാന്‍സിസ്റര്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. വെബ് റേഡിയോ, ഓണ്‍ലൈന്‍ റേഡിയോ എന്നെല്ലാം ഇന്റര്‍നെറ്റ് റേഡിയോക്ക് പേരുണ്ട്. ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് റേഡിയോ കേള്‍ക്കാനുള്ള സൌകര്യമാണിത്. മിക്ക റേഡിയോ നിലയങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴി സേവനം നല്‍കുന്നുണ്ട്.

അമച്വര്‍ റേഡിയോ എന്നറിയപ്പെടുന്നതാണ് ഹാംറേഡിയോ. സ്വകാര്യവ്യക്തിക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുള്ള വിദ്യയാണിത്. വ്യത്യസ്ത ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഹാം റേഡിയോ നിലയം നടത്തുന്നയാളെ ‘ഹാം’ എന്ന് വിളിക്കും. ഈ ‘ഹാമു’കള്‍ക്ക് റേഡിയോ വഴി പരസ്പരം ആശയവിനിമയം ചെയ്യുകയുമാവാം. പരിപാടികള്‍ തയാറാക്കി ഇവര്‍ക്ക് പരസ്പരം കേള്‍പ്പിക്കാം.

ആദ്യമായി മനുഷ്യന്റെ ശബ്ദം റേഡിയോ വഴി പുറംലോകം കേട്ടത് 1906ലെ ക്രിസ്മസ് രാത്രിയിലായിരുന്നു. അതിനുമുമ്പ് റേഡിയോ സിഗ്നലുകള്‍ അയക്കാന്‍ മാത്രമേ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നുള്ളൂ. റെയ്നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ സയന്റിസ്റായിരുന്നു ഇതിനു പിന്നില്‍. മസാചൂസറ്റ്സിലെ ബ്രാന്‍ഡ് റോക്ക് സ്റ്റേഷനില്‍നിന്ന് വയലിനില്‍ ‘ഓ ഹോളി നൈറ്റ്…’ എന്ന് തുടങ്ങുന്ന പാട്ടും ബൈബ്ള്‍ സന്ദേശവും റേഡിയോ വഴി ജനങ്ങളിലെത്തി.

1920 ആഗസ്റ് 20നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത്. ബോംബെയില്‍ (മുംബൈ) ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകള്‍നിലയില്‍നിന്നായിരുന്നു ഇന്ത്യയിലെ ആദ്യ പ്രക്ഷേപണം. അമച്വര്‍ റേഡിയോ ക്ളബുകള്‍ വഴിയായിരുന്നു ആദ്യകാല പ്രക്ഷേപണം. 1923ല്‍ കൊല്‍ക്കത്തയിലാണ് ആദ്യത്തെ റേഡിയോ ക്ളബ് പിറന്നത്.

വ്യവസായികള്‍ റേഡിയോ ക്ളബുകളെ ഏറ്റെടുത്ത് ക്രോഡീകരിച്ച് ‘ഇന്ത്യന്‍ ബ്രോഡ്കാസ്റിങ് കമ്പനി’ തുടങ്ങി.1931നുശേഷം കമ്പനി സര്‍ക്കാര്‍ മേല്‍നോട്ടത്തിലായി. ‘ഇന്ത്യന്‍ ബ്രോഡ്കാസ്റിങ് സര്‍വീസ്’ എന്ന പേരും സ്വീകരിച്ചു.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചശേഷം ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡേവിഡ് ഇ. ഹ്യൂഗ്സ്. റേഡിയോ സന്ദേശങ്ങളെ അയക്കാനും സന്ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സാങ്കേതികവിദ്യ അദ്ദേഹം ആവിഷ്കരിച്ചു. 1878ലായിരുന്നു ഈ കണ്ടുപിടിത്തം. അതായത്, മാര്‍ക്കോണിക്കുംമുമ്പ്. റോയല്‍ സൊസൈറ്റിയില്‍ ഡേവിഡ് ഇ. ഹ്യൂഗ്സ് ഇത് പ്രദര്‍ശിപ്പിച്ചെങ്കിലും ശാസ്ത്രീയമായി ഇതിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹ്യൂഗ്സിനായില്ല.

ഓള്‍ ഇന്ത്യ റേഡിയോ (All India Radio) എന്നതിന്റെ ചുരുക്കപ്പേരാണ് AIR. 1936 ജൂണ്‍ എട്ടിന് ഈ പേര് നിലവില്‍വന്നു. ബി.ബി.സിയില്‍ പ്രവൃത്തിച്ചിരുന്ന ലയണല്‍ ഫീല്‍ഡന് വൈസ്രോയി ലിന്‍ലിത്ഗോ പ്രഭു പറഞ്ഞുകൊടുത്ത പേരാണത്രെ ഓള്‍ ഇന്ത്യ റേഡിയോ. ‘ദ നാഷനല്‍ ബെന്‍ഡ്’ എന്ന പേരില്‍ ലയണല്‍ ഫീല്‍ഡന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ബി.ബി.സിയിലെ എന്‍ജിനീയര്‍ എച്ച്.എല്‍. കിര്‍ക്കും അദ്ദേഹവും കൂടിയാണ് റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാനായി അഖിലേന്ത്യാ സര്‍വേ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു.

ഇന്ന് ഇന്ത്യയില്‍ 214 കേന്ദ്രനിലയങ്ങളും 77 സഹനിലയങ്ങളും 139 എഫ്.എം ട്രാന്‍സ്മിറ്ററുകളുമുണ്ടെന്നാണ്് കണക്ക്. 1957 ഒക്ടോബര്‍ രണ്ടിന് വിനോദപരിപാടികള്‍ക്കു മാത്രമായി ‘വിവിധ് ഭാരതി’ എന്ന ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. 1977ല്‍ മദ്രാസില്‍നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.

പെന്‍സല്‍വേനിയ റേഡിയോയിലെ അവതാരകനായിരുന്ന അലന്‍ ഫ്രീഡ്, ടോക്ഷോ അവതാരകനായിരുന്ന ജെപോള്‍ എമേഴ്സണ്‍, ‘എ പാരി ഹോം കംപാനിയനി’ന്റെ അവതാരകന്‍ ഗാരിസണ്‍ കെയ്ലര്‍… ഇങ്ങനെ ആഗോളപ്രശസ്തരായ അവതാരകര്‍ റേഡിയോയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. അവതരണശൈലിയാണ് അവതാരകരെ വേറിട്ടവരാക്കുന്നത്.ശബ്ദങ്ങള്‍. നാഗവള്ളി ആര്‍.എസ് കുറുപ്പ്, ജഗതി എന്‍.കെ. ആചാരി, രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍, കെ.വി. മണികണ്ഠന്‍നായര്‍, രാജം കെ. നായര്‍, ടി.പി. രാധാമണി, സി.എസ്. രാധാദേവി, രാജകുമാരി, ഖാന്‍ കാവില്‍, സി.പി. രാജശേഖരന്‍, എം. തങ്കമണി, ആര്‍. കനകാംബരന്‍, ബോബി സി. മാത്യു, പ്രീത, ശബരിമണി… ഇങ്ങനെ പോകുന്നു ആ നിര. ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായിരുന്ന പി.പത്മരാജനും വേണു നാഗവള്ളിയും സാഹിത്യകാരന്മാരായ ഉറൂബും തിക്കോടിയനുമെല്ലാം റേഡിയോ എന്ന മാധ്യമത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്.

ആദ്യകാലത്ത് ഈ നാലു നിലയങ്ങളെപ്പറ്റിയാണ് നാം കേട്ടിരുന്നത്. പിന്നീട് കേരളത്തില്‍ നിലയങ്ങളുടെ എണ്ണം കൂടി. കണ്ണൂര്‍, കൊച്ചി, ദേവികുളം, മഞ്ചേരി നിലയങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല.

1934ല്‍ അഞ്ച് കിലോവാട്ട് ശക്തിയുള്ള പ്രസരണിയോടെയാണ് തിരുവനന്തപുരം (തിരുവിതാംകൂര്‍) നിലയം പ്രവര്‍ത്തനം തുടങ്ങുന്നത്. 1950ല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1950 മേയ് 14ന് കോഴിക്കോട്ട് റേഡിയോ നിലയം പ്രവര്‍ത്തനമാരംഭിച്ചു. പി. ഭാസ്കരന്റെ ‘വീരകേരളം’ സംഗീത പരിപാടിയും വള്ളത്തോളുമായുള്ള അഭിമുഖവുമൊക്കെയായിരുന്നു കോഴിക്കോട്ടെ ആദ്യദിവസ പരിപാടികള്‍.
source : from internet