Thursday, December 27, 2018

ഹാം റേഡിയോയും നേപ്പാൾ ഭൂകമ്പവും

നേപ്പാളിനെ ഭൂകമ്പത്തിന്റെ രൂപത്തില്‍ ദുരന്തം ഗ്രസിച്ചപ്പോള്‍, ആശ്വാസമേകാന്‍ കേരളത്തിലെ അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരും ഉറക്കമിളയ്ക്കുന്നു. ദുരന്തമേഖലയില്‍ കാണാതായവരെ തിരഞ്ഞു പിടിക്കാനുള്ള ശ്രമത്തില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത് .കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറത്തെ മുഖ്യ ഓഫീസില്‍ ജോലിനോക്കുന്ന എം.സനില്‍ ദീപ് തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോള്‍ വിചിത്രമായ ഒരു അനുഭവമുണ്ടായി. അദ്ദേഹത്തോട് ഡ്യൂട്ടിലീവെടുത്ത് വീട്ടിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ പറഞ്ഞു. വെറുതെ വീട്ടില്‍പോകാന്‍ ആവശ്യപ്പെടുകയല്ല അവര്‍ ചെയ്തത്. ബാങ്കിലെ രണ്ട് സഹപ്രവര്‍ത്തകര്‍ നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയിട്ടുണ്ട്. ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിന് ശേഷം അവരെപ്പറ്റി ഒരു വിവരവുമില്ല. സനില്‍ ദീപ് വീട്ടില്‍ ചെന്നിരുന്ന് നേപ്പാളില്‍ ബന്ധപ്പെട്ട് ആ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കണം! 

 ഒരു  ഹാം റേഡിയോ സ്റ്റേഷൻ 
ബാങ്ക് ആസ്ഥാനത്തെ ആര്‍ ആന്‍ഡ് എല്‍ വിഭാഗത്തില്‍ മാനേജരായ ആ 56 കാരന്‍, മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസ്സാവഹിച്ച് തിരിച്ചുപോന്നു. കോഴിക്കോട് നഗരത്തില്‍ കണ്ണഞ്ചേരിയിലുള്ള മുതുവന വീട്ടില്‍ 12 മണിയോടെ തിരിച്ചെത്തിയ സനില്‍ ദീപ്, രണ്ടുമണിയായപ്പോള്‍ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് അക്കാര്യം അറിയിച്ചു: 'നമ്മുടെ സഹപ്രവര്‍ത്തകരായ വേണുവും വിനോദ് കുമാറും നേപ്പാള്‍ അതിര്‍ത്തിയില്‍ സുനാലിയിലെ ഹോട്ടല്‍ റാഡിസണിലുണ്ട്. അവര്‍ ഖരക്പൂരിലേക്ക് തിരിക്കാന്‍ പോവുകയാണ്'. ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട് പുറക്കാട്ടിരി ബ്രാഞ്ചിലാണ് വേണു പ്രവര്‍ത്തിക്കുന്നത്, വിനോദ് കുമാര്‍ മാള ബ്രാഞ്ചിന്റെ മാനേജരും. 
ഇത്രയും വായിക്കുമ്പോള്‍ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തോന്നുന്നില്ലേ. സനില്‍ ദീപ് ശരിക്കും ആരാണെന്നും, അദ്ദേഹം എങ്ങനെ കോഴിക്കോട്ടിരുന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ദുരന്തഭൂമിയില്‍പെട്ടുപോയ തന്റെ സഹപ്രവര്‍ത്തകരുടെ വിവരം തേടിപ്പിടിച്ചതെന്നും അറിയുമ്പോള്‍ സംഭവത്തില്‍ അത്ര അത്ഭുതമൊന്നുമില്ലെന്ന് മനസിലാകും. 

കഴിഞ്ഞ 25 വര്‍ഷമായി സജീവമായി രംഗത്തുള്ള അമേച്വര്‍ റേഡിയോ ഓപ്പറേറ്ററാണ് സനില്‍ ദീപ്. ഹാം റേഡിയോ (HAM Radio) എന്ന പേരില്‍ അറിയപ്പെടുന്ന വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം ലാഭേച്ഛയില്ലാതെ ഹോബിയായി സ്വീകരിച്ചിട്ടുള്ള ലോകത്തെ 20 ലക്ഷം പേരിലൊരാള്‍. അദ്ദേഹം കോഴിക്കോട്ടെ വീട്ടിലെത്തി ഹാം റേഡിയോയുടെ ആന്റിന നേപ്പാളിലേക്ക് ബീം ചെയ്ത് അവിടുത്തെ ഹാം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടുകയാണ് ചെയ്തത്. വിവരം തേടുന്നവരുടെ പേരും ഫോണ്‍നമ്പറുമടക്കമുള്ള വിവരങ്ങള്‍ നല്‍കി. ദുരന്തഭൂമിയില്‍ സജീവമായ ഹാം റേഡിയോ നെറ്റ്‌വര്‍ക്കിലൂടെ വിവരം എല്ലാഭാഗത്തേക്കുമെത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സനില്‍ ദീപിന്റെ റേഡിയോ റിസീവറില്‍ സന്ദേശമെത്തി, അന്വേഷിക്കുന്ന രണ്ടുപേരും നേപ്പാള്‍ അതിര്‍ത്തിയിലുണ്ട്!

ഏപ്രില്‍ 25 ശനിയാഴ്ച നേപ്പാളിലുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പം, ആ ഹിമാലയന്‍ താഴ്‌വരയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണ് ചെയ്തത്. 4500 ഓളം പേര്‍ മരിക്കുകയും ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭൂകമ്പം 80 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയെന്നാണ് കണക്ക്. ശക്തമായ തുടര്‍ചലനങ്ങളും മഴയും മേഖലയിലെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഭൂകമ്പത്തില്‍ വാര്‍ത്താവിനിമയ സംവിധാനം പാടെ തകര്‍ന്നു.ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്ന സീസണിലാണ് ഈ ദുരന്തം. 

ഹാമിന്റെ സമാന്തരപാത
ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സ്വാഭാവികമായും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പാടെ നിലച്ചു. ചുരുക്കം ചില സെല്ലുലാര്‍ സര്‍വീസുകള്‍ മാത്രമാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പോലും കിട്ടുന്നതെന്ന സ്ഥിതിവന്നു. ലഭ്യമായ സര്‍വീസുകള്‍ കൂടുതല്‍ പേര്‍ ഒരേസമയം ഉപയോഗിക്കാന്‍ മത്സരിച്ചതോടെ ആ മൊബൈല്‍ സര്‍വീസുകളും ജാം ആയി.

കണക്ടിവിറ്റിയില്ലെങ്കില്‍ പിന്നെ ഫെയ്‌സ്ബുക്കോ ട്വിറ്ററോ വാട്ട്‌സ്ആപ്പോ കൊണ്ട് കാര്യമില്ലെന്ന് നേപ്പാളില്‍ കുടുങ്ങിയവര്‍ അനുഭവിച്ചറിഞ്ഞു. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണിന് പേപ്പര്‍വെയ്റ്റി വില മാത്രമായി! മൊബൈലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തില്‍ ശരിക്കും അവഗണന നേരിട്ട അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാരുടെ വില വീണ്ടും ലോകത്തിന് ബോധ്യമാകാന്‍ തുടങ്ങിയത് അപ്പോഴാണ്. 

അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരായ സതീഷ് ഖേരലും (അമേച്വര്‍ കോള്‍ സൈന്‍ - 9N1AA), അദ്ദേഹത്തിന്റെ ഭാര്യ തേജും (9N1DX), ദുരന്തബാധിതരെ സഹായിക്കാന്‍ നേപ്പാളില്‍നിന്ന് ഹാം റേഡിയോ നെറ്റ്‌വര്‍ക്ക് സജീവമാക്കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി 'അമേച്വര്‍ റേഡിയോ സൊസൈറ്റി'യുടെ ഇന്ത്യയിലെ ദേശീയ കോഓര്‍ഡിനേറ്റര്‍ ജയു ബിഡെയും (VU2JAU) ഗ്വാളിയൂരില്‍നിന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ലോകമെങ്ങുമുള്ള ഹാം റേഡിയോ പ്രവര്‍ത്തകര്‍ക്ക് നേപ്പാളില്‍ കുടുങ്ങിയവരെ കണ്ടെത്താനും, നേപ്പാളിന് സഹായമെത്തിക്കാനും ഒരു സമാന്തരപാത അങ്ങനെ തുറന്നു. ഹാം റേഡിയോയുടെ ആ സമാന്തര കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് കോഴിക്കോട്ട് കണ്ണഞ്ചേരിയിലിരുന്ന് സനില്‍ ദീപിന് (VU3SIO) നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് തന്റെ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കാനായത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം സനില്‍ ദീപ് ഒറ്റയ്ക്കല്ല. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറാനും, അവിടെ നിന്നുള്ള വിവരങ്ങള്‍ കേരളത്തിലെത്തിക്കാനും 24 മണിക്കൂറും ഉറക്കമിളച്ചിരിക്കുന്ന വേറെയും ഹാം റേഡിയോ പ്രവര്‍ത്തകരുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ അന്തിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌പേസ് റേസ് അമേച്വര്‍ റേഡിയോ ക്ലബ്ബി'ന്റെ പ്രവര്‍ത്തകര്‍ ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്ന് രാവിലെ മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. 'കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'ജില്ലാ ഡിസാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമി'ല്‍ ഞങ്ങളുടെ ഹാം റേഡിയോ ലൈസന്‍സ് വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്' - ക്ലബ്ബിന്റെ പ്രവര്‍ത്തകനായ താഹിര്‍ എ.ഉമ്മര്‍ പറയുന്നു.

തൃപ്രയാറിനടുത്ത് തളിക്കുളത്തെ വീട്ടിലിരുന്നാണ് താഹിര്‍ (VU3TAH) പ്രവര്‍ത്തിക്കുന്നതെങ്കില്‍, അന്തിക്കാട്ട് നിന്ന് റേഡിയോ ക്ലബ്ബ് പ്രസിഡന്റായ ശ്രീമുരുകനും (VU3KBN), പുത്തന്‍പീടികയില്‍നിന്ന് ശരത് ചന്ദ്രനും (VU2SCV), ആലപ്പാട്ട് നിന്ന് ബിജുവും (VU2EAC) യും നേപ്പാളില്‍നിന്നുള്ള വിവിരങ്ങള്‍ക്ക് കാതോര്‍ക്കുന്നു; കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറുന്നു. 

'നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്' വഴിയാണ് വിവരങ്ങള്‍ കൈമാറുന്നതും, ഇങ്ങോട്ട് വിവരങ്ങള്‍ ലഭിക്കുന്നതും- താഹിര്‍ പറയുന്നു. 24 മണിക്കൂറും ഈ നാല്‍വര്‍ സംഘം സജീവമാണ്. 'ഒരാള്‍ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍, മറ്റ് മൂന്നുപേര്‍ കമ്മ്യൂണിക്കേഷന് തടസ്സമുണ്ടാകതെ ആ ജോലികൂടി ഏറ്റെടുത്തുകൊള്ളും'. 

കണ്ണടയ്ക്കാതെ, ജാഗ്രതയില്‍
ബാഹ്യലോകമറിയത്ത ശരിക്കുള്ള സന്നദ്ധപ്രവര്‍ത്തനമാണ് ഹാം പ്രവര്‍ത്തകര്‍ നടത്തുന്നത്. രാവോ പകലോ വ്യത്യാസമില്ലാതെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. 

നേപ്പാളില്‍ കാണാതായവരുടെ വിവരങ്ങള്‍ ഫോണിലൂടെയും മറ്റും പൊതുജനങ്ങള്‍ അറിയിക്കുന്നത് ഇവര്‍ നേപ്പാളിലെ നെറ്റ്‌വര്‍ക്കിന് കൈമാറും. നാട്ടുകാര്‍ക്ക് അറിയിക്കാനായി ഇവരുടെ ഫോണ്‍നമ്പറുകള്‍ റേഡിയോ നിലയവും ലോക്കല്‍ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഹാം റേഡിയോ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ ഹാംറേഡിയോ ലൈസന്‍സുള്ള ആയിരത്തോളം പേരുണ്ടെങ്കിലും, നിലവില്‍ സജീവമായി രംഗത്തുള്ളവര്‍ മുന്നൂറോളമേ വരൂ. 'അവരെല്ലാം വിവരങ്ങള്‍ എത്തിച്ചു തരുന്നതില്‍ സഹകരിക്കുന്നു' - താഹിര്‍ പറഞ്ഞു.

'ഇടുക്കിയില്‍നിന്ന് ഒരു ഹാം പ്രവര്‍ത്തകനാണ് വേണു എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ചുതന്നത്. അദ്ദേഹത്തെ ഭൂകമ്പമേഖലയില്‍നിന്ന് തേടിപ്പിടിക്കാന്‍ കഴിഞ്ഞു' - താഹിര്‍ അറിയിച്ചു. 

'കാണാതായവരെപ്പറ്റി വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ ഹൈ ഫ്രീക്വന്‍സി വഴി നേപ്പാളിന് കൈമാറും. നേപ്പാളുമായി നേരിട്ട് മാത്രമല്ല, ഭൂകമ്പ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലുമുണ്ട്. മുംബൈ, ഹൈദരാബാദ്, ഭോപ്പാല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലുള്ള ഹാമുകളുമായും തുടര്‍ച്ചയായി ബന്ധം സ്ഥാപിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം'. 

'ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അമേച്വര്‍ റേഡിയോ' (NIAR) എന്ന സംഘടന ചൊവ്വാഴ്ച 10 പേരടങ്ങിയ സംഘത്തെ നേപ്പാളിലേക്ക് അയച്ചിരിക്കുകയാണ്' -താഹിര്‍ അറിയിച്ചു. മലയാളിയായ ജോസും ആ സംഘത്തിലുണ്ട്. നേപ്പാളില്‍ ഇപ്പോള്‍ സതീഷ് ഖേരലിന്റെ സ്‌റ്റേഷന്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നത്. ആ കുറവ് പരിഹരിക്കാനാണ് പത്തംഗ ഇന്ത്യന്‍ ഹാം സംഘം യാത്രയായിട്ടുള്ളത്. 

ദുരിതവേളകളില്‍ എന്നും ആശ്വാസം
അന്താരാഷ്ടതലത്തില്‍ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഹാം എന്നനിലയ്ക്ക് പങ്കുചേരുന്നത് ആദ്യമായാണെങ്കിലും, 31-ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 25 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും 'അമേരിക്കന്‍ റേഡിയോ റിലേ ലീഗ്' (ARRL) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് മുമ്പും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1993 ലെ ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് കല്‍പ്പറ്റയില്‍വെച്ച് അപകടം പിണഞ്ഞപ്പോള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ ഹാം റേഡിയോ ആണ് പ്രയോജനപ്പെട്ടത്. 

'മൊബൈല്‍ ഫോണുകളൊന്നും രംഗത്തെത്താത്ത കാലമായിരുന്നു അത്. ഞങ്ങള്‍ ഹാമുകള്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. മുരളി എന്നൊരു ഹാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്ത് വിവരങ്ങള്‍ അപ്പപ്പോള്‍ പുറംലോകത്തെ അറിയിച്ചു' - സനില്‍ ദീപ് ഓര്‍ക്കുന്നു. 'കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഒരു ആശയവിനിമയ ശൃംഖല തന്നെ സൃഷ്ടിച്ചു'. 

'കോഴിക്കോട് മീഞ്ചന്തയില്‍ 90 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസുഖം ബാധിച്ച് അത്യാസന്ന നിലയിലെത്തിയപ്പോള്‍ എം.എസ്.യു.ഡി.എന്നൊരു മരുന്ന് അത്യാവശ്യമായി വന്നു'. എവിടെയും ആ മരുന്ന് കിട്ടാതെ വന്നപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ബന്ധപ്പെട്ടുകൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. 'ഞാന്‍ ആ മരുന്നിന്റെ സോഴ്‌സ് ജര്‍മനിയിലാണെന്ന് തിരിച്ചറിഞ്ഞു. ബ്രിട്ടനിലുള്ള ഒരു ഹാം മരുന്ന് വാങ്ങി അയച്ചു. അപ്പോഴേക്കും ബന്ധുക്കള്‍ക്ക് ദുബായ് വഴി മരുന്ന് കിട്ടി' - 

ഭൂകമ്പവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാലും, ഹാമുകള്‍ പ്രവര്‍ത്തിക്കും. ബാറ്ററിയിലാണ് ഹാം സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു കമ്മ്യൂണിക്കേഷന്‍ ചാനലിന്റെയും ആവശ്യമില്ലാതെ, സ്വതന്ത്ര റേഡിയോ നിലയങ്ങളെപ്പോലെയാണ് ഓരോ ഹാം റേഡിയോ സെറ്റുകളും പ്രവര്‍ത്തിക്കുക. 

വളരെ ദൂരേയ്ക്ക് ബന്ധം സ്ഥാപിക്കാന്‍ ഹൈ ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്. നേപ്പാളുമായി ബന്ധപ്പെടാന്‍ സനില്‍ ദീപും താഹിറുമൊക്കെ അതാണ് ഉപയോഗിക്കുന്നത്. 

വാണിജ്യാവശ്യത്തിനല്ലാതെ, റേഡിയോ ടെക്‌നോളജി ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളവരാണ് അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ആണ് അമേച്വര്‍ റേഡിയോ സര്‍വീസ് ആഗോളതലത്തില്‍ സാധ്യമാക്കുന്നത്. ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രം ഉപയോഗിച്ച് ഇവര്‍ ആശയവിനിമയം നടത്തുന്നു. ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഹാം റേഡിയോ ലൈസന്‍സുകള്‍ നല്‍കാറ്. 

ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും, ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്‍കിയവരാണ് ഹാം റേഡിയോ പ്രവര്‍ത്തകര്‍. അതേ സേവനം ഇപ്പോള്‍ നേപ്പാളിലെ തിരച്ചില്‍ പ്രവര്‍ത്തനത്തെ സഹായിക്കാനും അവര്‍ നല്‍കുന്നു. നവമാധ്യമങ്ങളുടെ വരവോ, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വ്വവ്യാപിയായതോ ഒന്നും ഹാമുകളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല എന്ന് നേപ്പാളും തെളിയിക്കുന്നു.
{source | Internet}

Wednesday, December 26, 2018

കേരളത്തിലെ വെള്ളപ്പൊക്കം - ഹാം റേഡിയോ പങ്കാളിത്തം

കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന "ആക്ടീവ് ഹാം  റേഡിയോ സൊസൈറ്റി"യുടെ അംഗങ്ങളായ ഹാം റേഡിയോ ഓപ്പറേറ്റർമാർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സഹായിച്ചു .ഏകദേശം 20 ഓളം പേരടങ്ങിയ സംഘം നിഷാന്ത്  (VU3MOE) നേതൃത്വത്തിൽ കൊല്ലത്തെയും ഒഡീഷയിലെയും ഫയർഫോഴ് ടീമിനോടൊപ്പം   ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ കേരളത്തിലെ  വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 20 പേരും കമ്മ്യൂണിറ്റി റെസ്ക്യൂ വോളണ്ടിയർ  പ്രോഗ്രാം  പരിശീലനം കഴിഞ്ഞവരാണ് .

കൊല്ലം ഫയർഫോഴ്സ് ഓഫീസ് ആണ് ഇവർക്ക് CRV ട്രെയിനിങ് കൊടുത്തത് .ഇപ്പോൾ മൂന്നാമത്തെ ബാച്ചാണ് ട്രെയിനിങ് കഴിഞ്ഞ ഇറങ്ങിയത് . മൂന്നിലധികം ബാച്ചാണ് പരിശീലനം കഴിഞ്ഞ്ത് . ഇതിനോടകം അൻപതിലധികം ആളുകൾക്ക് ഈ പരിശീലനം നൽകിക്കഴിഞ്ഞു .ഇവർ ഒരേസമയം വയർലെസ് കമ്മ്യൂണിക്കേഷൻഇലും  അതോടൊപ്പം അത്യാവശ്യഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട് .ഇങ്ങനെ നേടിയ ശാസ്ത്രീയ പരിശീലനം കൊണ്ട് അടിയന്തരഘട്ടത്തിൽ ദുരന്തമുഖത്ത് പ്രവർത്തിക്കാനും അതോടൊപ്പം വാർത്താവിനിമയം ശക്തിപ്പെടുത്താനും ഇവർക്ക് കഴിയും. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ഹാം റേഡിയോ സൊസൈറ്റി എല്ലാ  അംഗങ്ങളും കേരള ഗവൺമെൻറ് നേരിട്ട് നടത്തുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളണ്ടിയർ പ്രോഗ്രാം പങ്കെടുത്തു പരിശീലനം നേടിയത് .ഈ പരിശീലനം അവരെ വളരെയധികം സഹായിച്ചു. 

Shri.Harikumar DFO Kollam(Middle)
ഒരു അടിയന്തര ഘട്ടത്തിൽ നടപ്പിലാക്കേണ്ട എല്ലാവിധ രക്ഷാ പ്രവർത്തന രീതികളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട് .കൊല്ലം ഫയർ ഓഫീസറായ ,ശ്രീ ഹരികുമാർ അദ്ദേഹത്തിൻറെ മേൽനോട്ടത്തിലാണ് കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഇവർക്ക് പരിശീലനം കൊടുത്തത് .കേരള ഗവൺമെൻറ് അംഗീകരിച്ച നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒരു സാമൂഹിക സേവന പദ്ധതിയാണ് ഇത് .ഇന്നത്തെ കാലത്ത് ഒരു അപകടമുണ്ടാകുമ്പോൾ ആദ്യം വേണ്ടത് മനുഷ്യജീവൻ എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവാണ് .ഡിസാസ്റ്റർ മാനേജ്മെൻറ്  ഏകോപിപ്പിക്കുന്നതിനായി നേടിയ പരിശീലനം കൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് ഏത് അടിയന്തര ഘട്ടവും നേരിടാൻ കഴിയും .ഇതിനുവേണ്ട ശാരീരികക്ഷമത ഉണ്ടായിരിക്കണം എന്ന് മാത്രം അങ്ങനെയുള്ളവർക്ക് മാത്രമാണ് ഈ പരിശീലനം കൊടുക്കുന്നത്.

Shri.Harikumar DFO Kollam
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് ഈ പരിശീലനം നേടിയത് ഇത് ഈ വെള്ളപ്പൊക്ക കാലത്ത് ഹാം റേഡിയോ കമ്മ്യൂണിക്കേഷൻ ഒപ്പം നൂറിലധികം വിലപ്പെട്ട മനുഷ്യ ജീവനുകൾ രക്ഷിക്കാനും ഇവർക്കായി .ഇതിൽ എടുത്തു പറയേണ്ട ഒന്ന് രണ്ടു പേരുകളാണ് ബിജു (VU3WEO)രാജഗോപാൽ (VU2RDL)നിഷാന്ത് (VU3MOE), റോയി(VU3ROO)എന്നിവർ. ഇവർ  വളരെ നാളുകളായി റേഡിയോ ഓപ്പറേറ്റർമാരാണ്.
 കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക റേഡിയോ ആവൃത്തിയിൽ ഇത്തരം ആശയവിനിമയങ്ങൾ നടത്തുന്നതിന് HAM അല്ലെങ്കിൽ അമേച്വർ റേഡിയോ ഓപ്പറേററർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.

300 കൂടുതൽ ഹാം  റേഡിയോ ഓപ്പറേറ്റർമാർ രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിനെയും വിവിധ രക്ഷാപ്രവർത്തന ഏജൻസികളെയും സഹായിക്കുന്നുണ്ട്, ഹൈദരാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേച്വർ റേഡിയോ ഡയറക്ടർ രാം മോഹൻ സുരി പറഞ്ഞു. ആഗസ്ത് 16 മുതൽ ആഗസ്ത് 19 വരെ തിരുവനന്തപുരം കേന്ദ്രത്തിൽ നിന്നുള്ള ഹാം റേഡിയോ സഹായത്തോടെ 1,650 പേരെ രക്ഷപ്പെടുത്തി.

"ആ കാലയളവിൽ ഞങ്ങൾക്ക് 7,400 വയർലെസ് സന്ദേശങ്ങൾ ലഭിച്ചു, അത് ഞങ്ങൾക്ക് കിട്ടിയാൽ  ഞങ്ങൾ അത് ജില്ലാ അധികൃതരോടും റെസ്ക്യൂ ടീമുകളോടും പങ്കുവെക്കുന്നു, ഞങ്ങൾ അവർക്ക് അകപ്പെട്ടിരിക്കുന്ന സ്ഥലത്തിൻറെ ജിയോഗ്രഫിക്കൽ ഡീറ്റെയിൽസ് കൊടുക്കുന്നു , 22 ഹാം റേഡിയോ ഓപ്പറേറ്റർമാർ വിഎച്ച്എഫ് (വെർ ഹെയർ ഫ്രീക്വെൻസി), എച്ച്.എഫ്. ഹൈ സ്പീക്വെൻസി സ്പെക്ട്രം എന്നീ മോഡുകളിൽ വയർലെസ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആശയവിനിമയം സാദ്ധ്യമാക്കുന്നത്.

ജനങ്ങൾ കുടുങ്ങിയിരിക്കുന്നതും അവരുടെ മൊബൈൽ ഫോണുകൾ ആശയവിനിമയം നടക്കാത്തതുമായ സ്ഥലങ്ങളിൽ, ഹാം റേഡിയോ ഓപ്പറേറ്റർമാർ അവരുടെ ഫോണിന്റെ സിഗ്നലിന്റെ അവസാന സ്ഥാനം കണ്ടെത്തുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി, അവർ ആ വ്യക്തിയെ കണ്ടെത്താൻ ശ്രമിക്കുന്നു, മറ്റൊരു ഹാം റേഡിയോ ഓപ്പറേറ്ററായ രാജശേഖരൻ നായർ (VU2RJR) പറഞ്ഞു .ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നതിൽ കേരളത്തിലെ ഏറ്റവും മുതിർന്ന ആക്ടീവായ ഹാം റേഡിയോ ഓപ്പറേറ്റർ ആണ് .കൂടാതെ ആക്ടീവ അമച്വർ റേഡിയോ സൊസൈറ്റിയുടെ (WWW.AARS.IN)പ്രസിഡണ്ടും കൂടിയാണ് .ഇദ്ദേഹത്തിന് രാജീവ് ഗാന്ധിയുമായി വയർലെസ് സംസാരിച്ച അനുഭവം ഉണ്ട്

"ഈ രീതി ഉപയോഗിച്ചു ഞങ്ങൾ പല കെട്ടിടങ്ങളിലായി കുടുങ്ങിയിരിക്കുന്നതും ആശയവിനിമയം നടത്താൻ കഴിയാത്തതുമായ പലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. ഓരോ ഹാം റേഡിയോ ഓപ്പറേറ്റർമാർക്കും അവരുടേതായ   തിരിച്ചറിയലിനായി ഒരു കോൾ സൈൻ ഉണ്ട് .കേരളത്തിലെ പ്രളയത്തിൽ ഇതുവരെ 216 പേർ കൊല്ലപ്പെട്ടു. 7,24,000 പേരെ രക്ഷപ്പെടുത്തി 5,645 ദുരിതാശ്വാസക്യാമ്പുകളിൽ സംസ്ഥാനത്ത് താമസിക്കുന്നു.

"കേരളത്തിൽ കുടുങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ശതമാനം ആളുകളെ  രക്ഷിക്കാൻ കഴിഞ്ഞത് ഇങ്ങനെയുള്ള ദുരന്തനിവാരണ രീതികൾ ഉപയോഗിച്ച് അതുകൊണ്ടാണ് .ഏത് ദുരന്തം ഉണ്ടാകുമ്പോഴും ആദ്യം ശരിയാക്കേണ്ടത് വാർത്താവിനിമയം ആണ് .മിക്കവാറും എല്ലാ ദുരന്തങ്ങളിലും വാർത്താവിനിമയബന്ധങ്ങൾ ആണ് ആദ്യം ഇല്ലാതാകുന്നത് .ഇതിനെ വളരെ ഫലവത്തായി നേരിടാൻ ഹാം റേഡിയോ ഓപ്പറേറ്റർമാർക്ക് കഴിയും," പടിഞ്ഞാറൻ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ അഞ്ച് തൊഴിലാളികൾ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. പശ്ചിമ ബംഗാൾ അമച്വർ റേഡിയോ ക്ലബ്ബിന്റെ സെക്രട്ടറി അംബാരിഷ് നാഗ് ബിശ്വാസ് ആണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം മേഖലയിലെ മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ ഇല്ലാത്തതിനാലാണ് സഹായം ലഭിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യമുള്ള സമയങ്ങളിൽ ഹാം റേഡിയോ

പ്രകൃതിദുരന്തത്തിന്റെ ഫലമായി പരമ്പരാഗത രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയാണ് സംസ്ഥാനത്തെ വിനാശകരമായ വെള്ളപ്പൊക്കം പഠിപ്പിച്ചത്.പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ആശയവിനിമയ രീതികൾ തകർന്നപ്പോൾ ബദൽ ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മൊബൈൽ സിഗ്നലുകളും ഇന്റർനെറ്റും ഇല്ലാതാകുന്ന സമയത്ത്, അടുത്ത പരിഹാരം ഹാം റേഡിയോ ആയിരിക്കും. കഴിഞ്ഞ കേരളത്തിലെ പ്രളയ ദുരന്ത സമയത്ത്, ഹാം റേഡിയോ ഓപ്പറേറ്റർമാർ തങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് റെസ്ക്യൂ ടീമുകൾക്ക് ആശയവിനിമയത്തിനു   സഹായിച്ചു.

കഴിഞ്ഞ പ്രളയ സമയത്ത് ഏറ്റവും കൂടുതൽ പ്രളയം ബാധിക്കുകയും ആൾക്കാരെ രക്ഷപ്പെടാൻ രക്ഷപ്പെടുത്താൻ താമസം ഉണ്ടാകുകയും ചെയ്തു ഒരു സ്ഥലമാണ് ചെങ്ങന്നൂർ .കൊല്ലത്തുള്ള "ആക്ടീവ ഹാം റേഡിയോ സൊസൈറ്റിയുടെ" 10 റേഡിയോ ഓപ്പറേറ്റർമാരാണ് ഇതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഹാം റേഡിയോ കമ്മ്യൂണിക്കേഷൻ ചെയ്തത് .ചെങ്ങന്നൂരിലെ മിക്കവാറും സ്ഥലങ്ങളും ഒറ്റപ്പെടുകയും അതിനെത്തുടർന്ന്  ജനങ്ങളെ രക്ഷിക്കാൻ കേരള സർക്കാർ ജീവനക്കാരും ചേർന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു .കമ്മ്യൂണിക്കേഷൻ  യാഥാർത്ഥ്യമാക്കിയത്  ഒരു മാസ്റ്റർ കൺട്രോൾ റൂം കൊല്ലത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു .കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ആവശ്യപ്രകാരം കമ്മ്യൂണിറ്റി വോളണ്ടിയർ ആയിട്ടുള്ള റേഡിയോ ഓപ്പറേറ്റർമാർ ആണ് ഈ ദൗത്യത്തിന് മുന്നിൽ നിന്നത്

ഹാം ഓപ്പറേറ്റർ നൽകിയ വിവരങ്ങളുടെ സഹായത്തോടെ റെസ്ക്യൂ ടീമുകൾ നൂറുകണക്കിന് ആൾക്കാരെ രക്ഷപ്പെടുത്തി . "ഞങ്ങൾ വിഎച്എഫ് (വളരെ ഉയർന്ന ഫ്രീക്വെൻസി), എച്ച്.എഫ് (ഹൈ ഫ്രീക്വൻസി) സ്പെക്ട്രം ഉപയോഗിക്കുന്നു. റേഡിയോ തരംഗം മറ്റ് മോഡുകൾ പാഴാകുമ്പോൾ ആശയവിനിമയം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗമാണ്. ഹാമുകൾക്ക്  ശാസ്ത്രീയ വൈദഗ്ദ്ധ്യം ആവശ്യമുണ്ട്, ശരിയായ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവ് ,അതിനോടൊപ്പം ശാസ്ത്രീയമായ വാർത്താവിനിമയ രീതികളിലുള്ള അറിവും അത്യാവശ്യമാണ് ,സാധാരണരീതിയിൽ വാർത്താവിനിമയം ഒറ്റപ്പെടുമ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് വളരെ ഉപയോഗപ്പെടും. ഒരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ തന്നെ ആവശ്യമായ കമ്മ്യൂണിക്കേഷൻ ആന്റീന  ശരിയായ രീതിയിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ ലഭ്യമായ സാധനസാമഗ്രികൾ വെച്ചിട്ട് നിർമിക്കുകയോ വേണ്ടിവരും

 ഒരു വാർത്താവിനിമയ ശൃംഖല നമുക്ക് അനുവദിച്ചിട്ടുള്ള പല വിധത്തിലുള്ള മോഡുകൾ ,അതാത് സമയത്തെ സന്ദർഭത്തെയും നോക്കി ഉപയോഗിക്കാനുള്ള ഒരു കഴിവ് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
മിക്കവാറും  സന്ദർഭങ്ങളിൽ എങ്ങനെ ഒരു വാർത്താവിനിമയ ശൃംഖല നിർമ്മിച്ചെടുക്കാൻ എന്ന് ഒരു ഹാം റേഡിയോ ഓപ്പറേറ്റർ അറിഞ്ഞിരിക്കേണ്ടതുണ്ട് ,ഇതിനുവേണ്ടിയുള്ള പരിശീലനമാണ് റേഡിയോ ഓപ്പറേറ്റർ സാധാരണ ലഭിക്കുന്നത് .ഇതിനോടൊപ്പം അടിയന്തരഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാനുള്ള പരിശീലനവും കൂടിയാകുമ്പോൾ പൂർണമായ രക്ഷാപ്രവർത്തനം ഒരു ഒരു ഹാം റേഡിയോ ഓപ്പറേറ്റർക്ക് സാധ്യമാകും

എൻറെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് 10 ഹാം റേഡിയോ ഓപ്പറേറ്റർമാർ എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇതുകൂടാതെ ഫയർ ആൻഡ് റെസ്ക്യൂ ,പോലീസ് ,ദുരന്തനിവാരണ സേന ,ഡിസാസ്റ്റർ മാനേജ്മെൻറ് ആൾക്കാർ ഇവരെല്ലാം തന്നെ റേഡിയോ ഓപ്പറേറ്റേഴ്സ് ആകേണ്ടതാണ് . ഇതുകൊണ്ട് ഒരു അത്യാവശ്യഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ നമുക്ക് ഫലവത്തായി ഉപയോഗിക്കാൻ കഴിയും. സാധാരണ ജനങ്ങളും അതോടൊപ്പം സർക്കാർ സംവിധാനങ്ങളും ഒരേ പോലെ ഉപയോഗിക്കാൻ കഴിയും. അതിന് ഇങ്ങനെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും ദുരന്ത മുഖങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർ ലൈസൻസ് എടുക്കുകയും ഹാം  റേഡിയോ    ഓപ്പറേറ്റർ ആകുകയും ചെയ്യേണ്ടതുണ്ട്.

റോജര്‍, റോജര്‍ IFFK മേളയില്‍ ഹാം റേഡിയോ മുഴക്കം

വോളന്റീർമാരുടെ  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. ഓരോ മൊബൈല്‍ ഫോണ്‍ ടവറിനും ആശയവിനിമയം നടത്താനുള്ള ഒരു നിശ്ചിത കാപ്പാസിറ്റിയുണ്ട്. അതില്‍ കൂടുതല്‍ ആവുമ്പോളാണ് മൊബൈല്‍ ഫോണില്‍ നിന്നും കാളുകള്‍ വിളിക്കാന്‍ തടസ്സം നേരുടിന്ന വിധത്തില്‍ നെറ്റ്വര്‍ക്ക്‌ ജാം ആയി പോകുന്നത്. ഒരു ടവറിനു താഴെ അതിനു താങ്ങാവുന്ന പരിധിയില്‍ കൂടുതലായുള്ള മൊബൈല്‍ ഉപയോഗം വരുമ്പോഴാണ് സാധാരണ ഇത് സംഭവിക്കുക. ആളുകള്‍ കൂടുന്ന ഏതൊരിടത്തും ഇത് സംഭവിക്കാം. ഇത്തരത്തില്‍ നേരിടാന്‍ സാധ്യതയുള്ള ഒരു പ്രശ്നത്തെ മറിക്കടക്കാനാണ് കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഹാം റേഡിയോ ഓപ്പറേറ്റർമാരെ സമീപിച്ചത്.

ഐ എഫ് എഫ് കെയിലെ ഹാം റേഡിയോ കണ്ട്രോള്‍ റൂം
വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു പോകാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുമൊക്കെയായി എല്ലാ തിയേറ്ററുകളിലും ഹാം റേഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട് ഇത്തവണ. എല്ലാ തിയേറ്ററുകളിലെയും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനങ്ങളെ ഏകോപ്പിപ്പിക്കാൻ ടാഗോർ തിയേറ്ററിന് അരികിലെ സെഞ്ച്വറി ഹാളിനോട് ചേർന്ന് ഹാം റേഡിയോ സർവ്വീസിന്റെ കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.

സന്ദേശങ്ങൾ കൈമാറാനും അടിയന്തിര സന്ദർഭങ്ങളിലെ വാർത്താവിനിമയം സാധ്യമാക്കാനുമായി നിശ്ചിത ആവർത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ (അമച്വർ റേഡിയോ) എന്നു പറയുന്നത്. ലോകം മുഴുവൻ സുഹൃത്തുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ എങ്കിലും ആവശ്യസന്ദർഭങ്ങളിൽ സേവനങ്ങൾക്കായി ഉപയോഗിക്കുന്നു. Help all mankind എന്നതിന്റെ ചുരുക്കപ്പേരാണ് ഹാം എന്നും, അല്ല ഈ റേഡിയോ സിസ്റ്റം കണ്ടെത്തിയ ഹൈമെൻ, ആർമേ, മുറെ എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളുടെ ചുരുക്കെഴുത്താണ് ഹാം എന്നും പറയുന്നുണ്ട്.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഏക വിനോദം, ലൈസൻസ് ആവശ്യമുള്ള ഏക വിനോദം എന്ന പ്രത്യേകതയും ഹാം റേഡിയോക്കു ഉണ്ട്. ഒരു ഹാം യൂസർക്ക് നൽകിയ കാള്‍ സൈൻ ലോകത്ത് മറ്റാർക്കും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സവിശേഷത. ഇന്റർനാഷണൽ കോഡ് ആയാണ് ഹാമിന്റെ കാൾ സൈൻ കണക്കാക്കപ്പെടുന്നത്. ‘One world one language’ എന്നതാണ് ഹാം റേഡിയോയുടെ ആപ്തവാക്യം.

മറ്റെല്ലാ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായാലും ഹാം റേഡിയോ പ്രവർത്തിക്കും. ദുരന്തനിവാരണ വാർത്താ മേഖലയിൽ ഏറെ പ്രസിദ്ധമാണ് ഈ റേഡിയോ സംവിധാനം. മൊബൈലും ഇന്റർനെറ്റുമൊക്കെ നിലച്ചു പോയാലും ഹാം റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാണ്. സുനാമി സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപിലും ഗുജറാത്ത് ഭൂചലനസമയത്തും, ഉത്തരേന്ത്യയിലെയും നേപ്പാളിലെയും ഭൂകമ്പസമയത്തും, എന്തിന് പ്രളയസമയത്ത് ഒറ്റപ്പെട്ട തുരുത്തുകളായി മാറിയ ചെങ്ങന്നൂരിലും വയനാട്ടിലും വരെ ഹാം റേഡിയോ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ സുഗമമായി നടത്തിയിരുന്നു.

 മേളയില്‍ ഹാം റേഡിയോയ്ക്ക് എന്ത് കാര്യം?
ദുരന്തമുഖങ്ങളിലെ രക്ഷകസാന്നിധ്യമായ ഹാമിന് ഐഎഫ്എഫ്കെ പോലുള്ള ഒരു ചലച്ചിത്രമേളയിൽ എന്ത് കാര്യം എന്ന ആകാംക്ഷയോടെയാണ് ഹാം റേഡിയോ കൺട്രോൾ റൂമിനെ സമീപിച്ചത്. ആ ചോദ്യത്തിന് ഉത്തരം നൽകിയത് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ സെക്രട്ടറിയായ കെ. നിഷാന്ത് ആണ്.

“ഒരുപാട് ആളുകൾ വരുന്ന സമയത്ത് ആളുകൾ പരസ്പരം മൊബൈലിൽ വിളിക്കാൻ ശ്രമിക്കും. ഒരു ടവറിന് പരമാവധി 1000-1500 കോളുകൾ ഒക്കെയെ ഒരേ സമയം അറ്റൻഡ് ചെയ്യാൻ സാധിക്കൂ. പകരം പതിനായിരങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടാവും. നെറ്റ്‌വർക്കിൽ ജാമിങ്ങ് വരും. അപ്പോഴെല്ലാം മെസേജുകൾ പാസ് ചെയ്യാൻ ഏറ്റവും നല്ല സംവിധാനം വയർലെസ്സ് ആണ്,” നിഷാന്ത് വിശദമാക്കി.

“വിഎച്ച്ആർ സംവിധാനം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ അനുമതിയോടെ, ചലച്ചിത്ര അക്കാദമി ആവശ്യപ്പെട്ടതു പ്രകാരം സൗജന്യസേവനമാണ് ഞങ്ങളിപ്പോൾ നൽകുന്നത്. ഓരോ തിയേറ്ററിലും ഹാം റേഡിയോ ഓപ്പറേറ്റേഴ്സ് ഉണ്ട്. ഓരോ തിയേറ്ററിലെയും ആവശ്യങ്ങൾ, അവിടെ നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ കൃത്യമായി കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടുന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ സഹായിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. കറന്റ് പോയാൽ പോലും ഹാം റേഡിയോകൾ പ്രവർത്തിക്കും. ഇവിടുന്നുള്ള സന്ദേശങ്ങൾ മറ്റു ജില്ലകളിലേക്ക് അയക്കണമെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്,” നിഷാന്ത് കൂട്ടിച്ചേർത്തു.

കെ. നിഷാന്ത്,(VU3MOE)
പ്രളയസമയത്തും ദുരന്തമുഖത്ത് സജീവമായി ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുണ്ടായിരുന്നു.

“ചെങ്ങന്നൂരിലെ പ്രളയമുഖത്തും ഞങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാടിൽ ഗജ അടിച്ചപ്പോഴും തമിഴ്നാട് സർക്കാർ ഞങ്ങളുടെ സേവനം ആശ്രയിച്ചിരുന്നു. അവർക്ക് ഹാം സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ഞങ്ങൾ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർമാർ കൂടിയാണ്. കേരള ഫയർഫോഴ്സിന്റെ സിആർവിയിലും ഞങ്ങളുണ്ട്,” നിഷാന്ത് വ്യക്തമാക്കി.

നാനാ തുറകളില്‍പെട്ടവര്‍ ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയിൽ അംഗങ്ങളാണ്. സർവയർ ഡിപ്പാർട്ടമെന്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച രാജശേഖരൻ നായരാണ് ഈ സൊസൈറ്റിയുടെ പ്രസിഡന്റ്.

ഹാം റേഡിയോ ഉപയോഗിക്കാൻ വേണ്ട യോഗ്യതകള്‍
“കേന്ദ്ര സർക്കാറിന്റെ ലൈസൻസ് ഉള്ളവർക്കു മാത്രമേ ഹാം റേഡിയോ ഉപയോഗിക്കാൻ പാടുള്ളൂ. അതിനൊരു ടെസ്റ്റുണ്ട്. 12 വയസ്സുകഴിഞ്ഞ ആർക്കും ഈ ടെസ്റ്റ് എഴുതാം. പൊതുജനങ്ങൾക്ക് ഈ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയില്ല. ഈ സംവിധാനത്തെ കൂടുതലായി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതു കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളും സംഘടനകളും അറിയണമെന്ന ലക്ഷ്യത്തോടെയാണ് തീർത്തും സൗജന്യമായി ഞങ്ങൾ ഈ സേവനം നൽകുന്നത്,” രാജശേഖരൻ നായർ വ്യക്തമാക്കി.

രാജശേഖരന്‍ നായര്‍, VU2RJR
20 ഹാം റേഡിയോ ഓപ്പറേറ്റർമാരുണ്ട് ഇവിടെ ഐഎഫ്എഫ്കെ ഡ്യൂട്ടിയിൽ. സർക്കാർ തന്ന കോൾ സൈൻ ഉപയോഗിച്ചാണ് ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുക. കമ്മ്യൂണിക്കേഷനിടെ പേരെടുത്തു പറയില്ല. പല വാക്കുകളും കോഡ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക. ഇന്ന സാധനം ഇവിടെ എത്തിയിട്ടുണ്ട് എന്നു പറയുന്നതിന് പകരം QSL എന്ന കോഡ് ഉപയോഗിക്കും. കുഞ്ഞു കുഞ്ഞു കോഡുകളിലൂടെ വലിയ ആശയങ്ങൾ കൈമാറും. ആൽഫ, ബ്രാവോ, ചാർലി, ഡെൽറ്റ തുടങ്ങിയ ഫോണിറ്റിക് ആൽഫബെറ്റ് ആണ് കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത്,” നിഷാന്ത് വിശദമാക്കി.

മമ്മൂട്ടി, കമലഹാസൻ, അമിതാഭ് ബച്ചൻ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ഹാം റേഡിയോ ഉപയോഗിക്കാൻ അറിയുന്നവരാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഹാം റേഡിയോ യൂസർ ആയിരുന്നു. രാജീവ് ഗാന്ധിയുമായി വയർലെസ്സിൽ സംസാരിച്ച അനുഭവവുമുണ്ട് ആക്റ്റീവ്ഹാംസ് അമച്വർ റേഡിയോ സൊസൈറ്റിയുടെ പ്രസിഡന്റായ രാജശേഖരൻ നായർക്ക്.
{source Internet, Content credit | malayalam.indianexpress.com}

യാഗി ആന്റിന എന്ന ഹാം റേഡിയോ ആന്റിന

കേബിള്‍ ടി.വി യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ നമ്മുടെ നാട്ടില്‍ നിന്നും പതിയേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നുണ്ട്. പണ്ട് കാലത്ത് ടി.വി. യുള്ള എല്ലാ വീടുകളുടേയും മുകളില്‍ സ്ഥാപിച്ചിരുന്ന ആന്റിന. ദൂരദര്‍ശന്റെ ഭൂതലസംപ്രേക്ഷണം ടി.വി. യില്‍ ലഭ്യമാക്കുക എന്നതായിരുന്നു അത്തരം ആന്റിനകളുടെ ദൌത്യം. ഏതാണ്ട് തെങ്ങോലയുടെ ആകൃതിയില്‍ നിരവധി അലൂമിനിയം കുഴലുകളാല്‍ നിര്‍മ്മിതമായിരുന്നു അത്തരം ആന്റിനകള്‍. ഹിഡസുഗോ യാഗി (Hidetsugu Yagi,), ഷിന്റാരോ ഉഡ (Shintaro Uda) എന്നിവര്‍ 1926 ചേര്‍ന്ന് രൂപകല്പന ചെയ്ത ആന്റിനയുടെ ഒരു വകഭേദമാണ് നാം ഇന്ന് കാണുന്ന ടി.വി. ആന്റിന. യാഗിയുടെ ബഹുമാനാര്‍ത്ഥം   യാഗി ആന്റിനകള്‍ എന്ന് അറിയപ്പെടുന്ന ഇവ എങ്ങിനെയാണ് ടി.വി. സംപ്രേക്ഷണത്തെ സ്വീകരിക്കുന്നത് എന്നറിയുക രസകരമായിരിക്കും. 

വൈദ്യുതകാന്തിക തരംഗങ്ങളാണ് ടി.വി.യും റേഡിയോയും പോലുള്ള ഉപകരണങ്ങളുടെ അടിസ്ഥാനം. സംപ്രേക്ഷണനിലയത്തില്‍ നിന്നും ഉള്ള ചലച്ചിത്രവും ശബ്ദവും വൈദ്യുതകാന്തിക തംരഗങ്ങളിലേറിയാണ് നമുക്കരികില്‍ എത്തുന്നത്. ഈ വൈദ്യുതകാന്തിക തരംഗങ്ങളെ സ്വീകരിക്കുന്ന പണിയാണ് നമ്മുടെ ആന്റിനക്ക് നിര്‍വ്വഹിക്കാനുള്ളത്. നിരവധി സ്റ്റേഷനുകളില്‍ നിന്നും ഒരേ സമയം സംപ്രേക്ഷണം ഉണ്ടാവാം. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് സംപ്രേക്ഷണം ചെയ്യുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ആവൃത്തി വച്ചാണ്. ഒരു സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന തരംഗങ്ങളുടെ ആവൃത്തി ഒരിക്കലും മറ്റൊരു സ്റ്റേഷനും ഉണ്ടാവില്ല. 290MHz ലാണ് ഒരു സ്റ്റേഷന്റെ സംപ്രേക്ഷണമെങ്കില്‍ 320MHz ലായിരിക്കാം മറ്റൊരു സ്റ്റേഷന്റെ സംപ്രേക്ഷണ ആവൃത്തി. 

ഒരു വൈദ്യുതചാലകത്തില്‍ വന്നു തട്ടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ അതില്‍ ഒരു ചെറിയ വൈദ്യുതി സൃഷ്ടിക്കും. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം മൂലമാണിത്. ആന്റിന നിര്‍മ്മിച്ചിരിക്കുന്നതും ഇത്തരം ചാലകങ്ങള്‍ ഉപയോഗിച്ചാണ്. അതു കൊണ്ട് തന്നെ ടി.വി നിലയങ്ങളില്‍ നിന്നും സംപ്രേക്ഷണം ചെയ്യപ്പെടുന്ന തംരഗങ്ങള്‍ ആന്റിനയില്‍ വന്ന് തട്ടുമ്പോള്‍ അതിനനുസൃതമായ  വൈദ്യുതി  ഇതില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സിഗ്നലുകളാണ് കേബിളുകള്‍ വഴി ടി.വിയില്‍ എത്തിക്കുന്നത്. ടി.വി. യിലെ മറ്റ് ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ ഈ സിഗ്നലുകളെ സംസ്കരിച്ച് ചിത്രവും ശബ്ദവുമാക്കി മാറ്റി നമുക്ക് മുന്നില്‍ എത്തിക്കുന്നു. 

എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള സിഗ്നലുകള്‍ ആന്റിനയില്‍ എത്തുന്നുണ്ട്. പക്ഷേ ആന്റിനയുടെ നീളത്തിനനുസരിച്ച് ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നുള്ള സംപ്രേക്ഷണത്തെ കൂടുതല്‍ കാര്യക്ഷമമായി സ്വീകരിക്കുവാന്‍ കഴിയും. ഇതിന് ആന്റിനയെ സഹായിക്കുന്നത് ഡൈപോള്‍ എന്ന സംവിധാനമാണ്. ഒരു ടി.വി. ആന്റിനയില്‍ കേബിള്‍ ബന്ധിപ്പിക്കുന്ന ഒരു വളഞ്ഞ കുഴല്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതാണ് ഡൈപോള്‍. ഇതിന്റെ നീളമാണ് ഏത് സ്റ്റേഷനെയാണ് നാം സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. സംപ്രേക്ഷണ തരംഗത്തിന്റെ തരംഗദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതാണ് ഈ നീളം. തരംഗദൈര്‍ഘ്യത്തിന്റെ പകുതിയായിരിക്കണം ഡൈപോളിന്റെ നീളം. അതായത് ഒരു ഡൈപോള്‍ അതിന്റെ നീളത്തിന്റെ ഇരട്ടി തരംഗദൈര്‍ഘ്യമുള്ള തരംഗത്തെയാണ് ഏറ്റവും കാര്യക്ഷമമായി സ്വീകരിക്കുക. ഓരോ സ്റ്റേഷനും സ്വീകരിക്കുവാന്‍ വ്യത്യസ്ഥ നീളമുള്ള ഡൈപോളുകള്‍ ഉപയോഗിക്കണം എന്ന് സാരം. 

ഡൈപോളാണ് ഇത്തരം ആന്റിനകളുടെ ഏറ്റവും പ്രധാന ഭാഗം. ഈ ഡൈപോള്‍ മാത്രമുണ്ടെങ്കില്‍ തന്നെ ടി.വി. പരിപാടികള്‍ വ്യക്തമായി സ്വീകരിക്കുവാന്‍ കഴിയും. പക്ഷേ കൂടുതല്‍ കാര്യക്ഷമമാര്‍ന്ന സിഗ്നല്‍ സ്വീകരണത്തിനാണ് ഡൈപോളിന് പുറമേ മറ്റ് ചില കുഴലുകള്‍ കൂടി ആന്റിനകളില്‍ കാണപ്പെടുന്നത്. ഇവ ഡൈപോളിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഡൈപോളിനേക്കാള്‍ നീളമുള്ള ഒരു കുഴല്‍ ഉണ്ട്. ഇതിനെ വിളിക്കുന്നത് റിഫ്ലക്ടര്‍ എന്നാണ്. ഡൈപോളിനേക്കാള്‍ നീളം കുറഞ്ഞ നിരവധി കുഴലുകള്‍ മറുവശത്ത് ഘടിപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഓരോ കുഴലിനേയും ഡയറക്ടര്‍ എന്നാണ് വിളിക്കുന്നത്.  
വരുന്ന സിഗ്നലുകളെ ശക്തമാക്കുകയാണ് റിഫ്ലക്ടറിന്റെ ധര്‍മ്മം. സംപ്രേക്ഷണം നടക്കുന്ന സ്റ്റേഷന്റെ നേരേ തന്നെ ഡൈപോള്‍ നിന്നാല്‍ മാത്രമേ പരമാവധി സിഗ്നല്‍ ലഭിക്കുകയുള്ളൂ. ഈ ദിശയെ കൂടുതല്‍ കൃത്യതയുള്ളതാക്കിത്തീര്‍ക്കാന്‍ ഡയറക്ടറുകള്‍ സഹായിക്കുന്നു. 

റിഫ്ലക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാള്‍ ഏതാണ്ട് 5% കൂടുതലായിരിക്കും. അതേ പോലെ ആദ്യ ഡയറക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാല്‍ ഏതാണ്ട് 5% കുറവും ആയിരിക്കും. നിരവധി ഡയറക്ടറുകള്‍ ഒരു ആന്റിനയില്‍ ഉണ്ടാകാം. രണ്ടാമത്തെ ഡയറക്ടറിന് ആദ്യ ഡയറക്ടറിനേക്കാള്‍ 5% ത്തോളം നീളം കുറവായിരിക്കും. തുടര്‍ന്നുള്ള ഡയറക്ടറുകളും സമാനമായ രീതിയില്‍ നീളം കുറഞ്ഞു കൊണ്ടിരിക്കും. ആന്റിനയിലെ ഡൈപോളും റിഫ്ലക്ടറും തമ്മിലുള്ള അകലം തരംഗദൈര്‍ഘ്യത്തിന്റെ പത്തിലൊന്നായാണ് സാധാരണരീതിയില്‍ നിശ്ചയിച്ചിട്ടുള്ളത്. 

ടി.വി. സിഗ്നുകള്‍ മാത്രമല്ല റേഡിയോ സിഗ്നലുകളും സ്വീകരിക്കാന്‍ ഇത്തരം ആന്റിനകള്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും എഫ്.എം. സ്റ്റേഷനുകള്‍. എഫ്.എം. സ്റ്റേഷന്റെ ഫ്രീക്വന്‍സി അറിയാമെങ്കില്‍ അതില്‍ നിന്നും തരംഗദൈര്‍ഘ്യം കണക്കാക്കാവുന്നതാണ്. തരംഗവേഗത = ആവൃത്തി x തരംഗദൈര്‍ഘ്യം എന്നതാണ് ഇതിന്റെ സൂത്രവാക്യം. അപ്പോള്‍ തരംഗദൈര്‍ഘ്യം = തരംഗവേഗത / ആവൃത്തി . പ്രകാശമുള്‍പ്പടെ എല്ലാ വൈദ്യുതകാന്തിക തരംഗങ്ങളുടേയും വേഗത 3 x 108 മീറ്റര്‍/സെക്കന്റ് ആണ്. ഇതില്‍ നിന്നും തരംഗദൈര്‍ഘ്യം കണ്ടെത്തുകയും അതിന്റെ പകുതി നീളമുള്ള ഡൈപോള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ വളരെ അകലെയുള്ള എഫ്.എം. സ്റ്റേഷനുകളിലെ പരിപാടികള്‍ പോലും കേള്‍ക്കാന്‍ കഴിയുന്നതാണ്. 

ഇത്തരം ആന്റിനകള്‍ കേബിള്‍ ടി.വി.യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ പതിയേ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇവയുടെ പ്രാധാന്യം ഒട്ടും തന്നെ കുറച്ച് കാണാന്‍ കഴിയുകയില്ല. സൈനികരംഗത്തും കപ്പലുകളിലും ഹാം റേഡിയോ സേവനങ്ങളിലുമെല്ലാം ഇത്തരം ആന്റിനകള്‍ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ പദ്ധതിയില്‍ ദുരന്ത നിവാരണം ,ഹാം റേഡിയോ നിര്‍ബന്ധമാക്കണം

ദുരന്ത നിവാരണം സുനാമിക്കു ശേഷം സിബിഎസ്ഇ സിലബസില്‍ 9,10 ക്ലാസുകളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ”ടുഗെതര്‍ ടുവേഡ്‌സ് എ സേഫര്‍ ഇന്ത്യ ‘ എന്ന പേരില്‍ മൂന്ന് പാര്‍ട്ടുകളായി ടെക്സ്റ്റ് ബുക്കുകള്‍ വഴി പഠിപ്പിച്ചിരുന്നു.സാധാരണക്കാരുള്‍പ്പെടെ യുള്ളവര്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ആ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപികയെന്ന നിലയില്‍ ഇന്ന് അത്തരം ഒരു സിലബസിന്റെ ആവശ്യം ഊന്നിപ്പറയുന്നു. അമിത പഠനഭാരമെന്ന പരാതി ഉയര്‍ന്നപ്പോള്‍ സിബിഎസ്ഇ ആ വിഷയം സാമൂഹ്യ ശാസ്ത്ര സിലബസില്‍ നിന്നെടുത്തു മാറ്റുകയായിരുന്നു. സമാനമായ പാഠ്യ പദ്ധതി അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ഹാം റേഡിയോ വ്യാപകമാകണം

ദുരന്ത ശേഷം വന്ന ഏറ്റവും വലിയ പ്രതിസന്ധി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ്. ഇത് പരിഹരിക്കാന്‍ ഹാം റേഡിയോ എന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനം ഉപയോഗിക്കാം. കേരളത്തില്‍ ഇത് വ്യാപകമല്ല. 13 വയസു മുതലുള്ള ആര്‍ക്കും ഹാം റേഡിയോ ഓപ്പറേറ്ററാകാം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തുന്ന ലളിതമായ പരീക്ഷ പാസായാല്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ പേര്‍ ഹാം റേഡിയോ ലൈസന്‍സ് എടുത്ത് ദുരന്ത നിവാരണത്തില്‍ സജീവമാകണം

ദുരന്ത ശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പു മുതലുള്ള കാര്യത്തില്‍ പ്രാവീണ്യമുള്ളവര്‍ നമുക്ക് കുറവാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ മുഖത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗധരുടെ സേവനം ഇതിനായി ഉപയോഗിക്കാം.

ഹാം റേഡിയോ രംഗത്തെ കാർഷിക ശാസ്ത്രജ്ഞൻ

VU3NRK
വയനാട്ടിലെ  വാനിലതോപ്പില്‍ ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഒളിഞ്ഞിരിക്കുന്നു. എന്‍ആര്‍കെ എന്നറിയപ്പെടുന്ന പുല്‍പ്പള്ളി മൂഴിമല നിരപ്പത്ത് കുമാരന്‍. വയസ് 60. ജനിച്ചത് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍. 1966ല്‍ വയനാട്ടിലെത്തി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ശില്‍പ്പിയാണ് എന്‍ആര്‍കെ. അടുത്തിടെ അദ്ദേഹം കണ്ടെത്തിയ ശ്രദ്ധേയമായ ഒരു യന്ത്രം ബൈക്ക് മോഷ്ടാക്കള്‍ക്ക് പണി കൊടുക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് മോഷണം തടയാന്‍ പര്യാപ്തമാണ് ഈ നൂതന ഉപകരണം. ഒരു റിസീവിങ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വെര്‍ട്ടിക്കല്‍ സെന്‍സര്‍, അലാം സര്‍ക്യൂട്ട് എന്നീ ഭാഗങ്ങളടങ്ങുന്ന സ്മാര്‍ട്ട്‌ലോക്ക് ബൈക്കില്‍ ഘടിപ്പിച്ചാല്‍ വാഹന മോഷണം തടയാനാകും. ഉടമയുടെ കൈയിലുള്ള ചെറിയ റിമോട്ട് വഴി വാഹനം സുരക്ഷിതം. റിമോട്ട് ഉപയോഗിച്ച് ലോക്ക് ഓഫാക്കിയില്ലെങ്കില്‍ സൈഡ് സ്റ്റാന്റിലിട്ട് വാഹനം ഉയര്‍ത്തിയാല്‍പോലും അലാം മുഴങ്ങും. മോഷ്ടാക്കള്‍ക്ക് വാഹനം തള്ളികൊണ്ടു പോകാനും സാധിക്കില്ല. ബാറ്ററി വിച്ഛേദിച്ചാലും അലാം ഓഫാക്കാന്‍ കഴിയില്ല. താക്കോല്‍ ഉപയോഗിച്ച് കള്ളന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയാലും വാഹനം ഓടില്ല, റിമോട്ട് ഉണ്ടെങ്കില്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ടാവുകയുള്ളു. 1500 രൂപ മാത്രമാണ് സ്മാര്‍ട്ട് ലോക്കിന്റെ നിര്‍മ്മാണച്ചെലവെന്ന് കുമാരേട്ടന്‍ പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ ചുരുങ്ങിയ വിലക്കുതന്നെ ഡിവൈസ് വില്‍ക്കാനാവുമെന്നുമാണ് കുമാരേട്ടന്റെ അഭിപ്രായം.

1990ല്‍ ഹാം റേഡിയോ കോഴ്‌സ് പാസായി ലൈസന്‍സ് സമ്പാദിച്ചതോടെയാണ് ഈ യുവ കാര്‍ഷിക ശാസ്ത്രജ്ഞന്‍ വയനാട്ടില്‍ ശ്രദ്ധേയനാവുന്നത്. ജില്ലയില്‍ ഹാം റേഡിയോ കൈവശമുള്ള പത്ത് പേരില്‍ ഒരാളാണ് എന്‍ആര്‍കെ. ഹാം റേഡിയോ കൊണ്ട് നിരവധി പുലിവാലുകളും ഇദ്ദേഹം പിടിച്ചിട്ടുണ്ട്. റാഞ്ചിയിലെ സഹോദരന്‍ മരണപ്പെട്ട വിവരം നെറ്റ് സര്‍വീസ് വഴി ലഭിച്ച അക്കാലത്ത് 20 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്താണ് സന്ദേശം കൈമാറാനായത്. ആളുകളുടെ വിലാസം കണ്ടെത്തുന്നത് അതിലും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു. ലാത്തൂരിലെ ഭൂകമ്പ സമയത്ത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതോടെ ഗുജറാത്ത് സര്‍ക്കാര്‍ ഹാം റേഡിയോയെയാണ് പൂര്‍ണ്ണമായും ആശ്രയിച്ചത്. കേരളത്തിലെ ഇരുപതോളം റേഡിയോ ഉടമകള്‍ ലാത്തൂരില്‍ സേവനമനുഷ്ഠിച്ചു. എന്‍ആര്‍കെക്ക് ക്ഷണം ലഭിച്ചെങ്കിലും പോകാനായില്ല. 12 വോള്‍ട്ട് ബാറ്ററിയും ആന്റിനക്ക് വേണ്ട ചെമ്പ് കമ്പികളും എക്യുപ്പ്‌മെന്റുമായാല്‍ ഹാം റേഡിയോയായി. 1991ല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കണ്ട എന്‍ആര്‍കെയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ആദരിക്കുകയും അദ്ദേഹത്തിന് സൗജന്യമായി വൈദ്യുതി കണക്ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വോള്‍ട്ടേജ് ക്ഷാമം കൊണ്ട് കഷ്ടപ്പെട്ട പുല്‍പ്പള്ളിക്കാര്‍ക്ക് അനുഗ്രഹമായാണ് അദ്ദേഹം പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്തത്. വൈദ്യുതിയുടെ ആമ്പിയര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൊച്ചു ട്രാന്‍സ്‌ഫോര്‍മറായിരുന്നു അത്. പത്ത് വോള്‍ട്ട് വൈദ്യുതി ലൈനിലുണ്ടെങ്കില്‍ ഒമ്പത് ട്യൂബുകള്‍ വരെ കത്തിക്കാന്‍ ഈ ഉപകരണം വഴി സാധിക്കും. ഒരു സ്റ്റോറേജ് ബാറ്ററി ഘടിപ്പിച്ചാല്‍ എമര്‍ജന്‍സിയായും ഉപയോഗിക്കാം. ലൈനില്‍ 110 വോള്‍ട്ടിലെറെ വൈദ്യുതി വന്നാല്‍ ഉപകരണം താങ്ങും. 750 രൂപ മുതല്‍ 1500 രൂപ വരെയായിരുന്നു അതിന്റെ ചെലവ്. പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം സെക്രട്ടേറിയേറ്റിലെത്തിച്ച എന്‍ആര്‍കെ പുല്‍പ്പള്ളിക്കാര്‍ക്ക് പ്രിയപ്പെട്ടവനായി. കെഎസ്ഇബിയും അദ്ദേഹത്തിന്റെ കഴിവുകളെ ആദരിച്ചു.

ഏതായാലും ഇതോടെ പുല്‍പ്പള്ളിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാട്ടില്‍ വാനില കൃഷിക്ക് പ്രാധാന്യം കൈവന്നതോടെ കാര്‍ഷിക മേഖല ശക്തിപ്പെട്ടു. ഇതോടെ വാനില മേഖലയില്‍ മോഷണവും വ്യാപകമായി. മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെവന്നതോടെ ഇതിനൊരു പോംവഴി എന്‍ആര്‍കെ കണ്ടെത്തി. തോട്ടം കാക്കാനായി ഒരു ഇലക്‌ട്രോണിക്‌സ് യന്ത്രം അദ്ദേഹം വികസിപ്പിച്ചു. തെഫ്റ്റ് ഇന്‍ഫര്‍മേഷന്‍ പവര്‍ പ്രോസസ്സിങ് യൂണിറ്റ് എന്ന യന്ത്രം അക്കാലത്ത് മോഷ്ടാക്കളെ തോട്ടങ്ങളില്‍നിന്നകറ്റി. ഇതൊരു മിനി റോബോട്ടാണ്. തോട്ടത്തിലോ വീട്ടിലോ സ്ഥാപനങ്ങളിലോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നേരിയ ചെമ്പ് കമ്പികളില്‍നിന്നാണ് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുക. ഇവിടെ നിന്നും സെര്‍ച്ച് യൂണിറ്റിലെത്തുന്ന കമാന്‍ഡുകള്‍ അപരിചിതന്റെ ആഗമനവും ദിശയും മനസിലാക്കി ആ ഭാഗത്തേക്ക് തിരിഞ്ഞ് സെര്‍ച്ച് ലൈറ്റ് അടിക്കുകയും സൈറണ്‍ മുഴങ്ങുകയും ചെയ്യും. അന്ന് 3500 രൂപയായിരുന്നു അതിന്റെ വില. ടെലിഫോണിന്റെ സുരക്ഷിതത്വം കണക്കാക്കി എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്ത സെയ്ഫ് കോള്‍ ഉപകരണവും ഏറെ ശ്രദ്ധേയമായിരുന്നു. ഫോണുമായി യാതൊരു ബന്ധവുമില്ലാതെ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സമയം ഓഡിയോ സെന്‍സര്‍ യൂണിറ്റുവഴി തരംഗങ്ങളെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിച്ച് ഇതുമായി ഘടിപ്പിച്ച സ്പീക്കറിലൂടെ ഫോണില്‍ സംസാരിക്കുന്നതെന്തും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും എന്നതായിരുന്നു ഈ ഉപകരണത്തിന്റെ പ്രത്യേകത. ഇടിമിന്നല്‍ വഴി വ്യാപകമായി അപകടമുണ്ടായ വയനാട്ടില്‍ ഇതും ശ്രദ്ധേയമായി. ഫോണ്‍ കൈയിലെടുക്കാതെതന്നെ മിന്നലില്‍നിന്ന് രക്ഷനേടാം. രഹസ്യസ്വഭാവമില്ലാത്ത കോളുകള്‍, ഫാമിലി, ഓഫീസ് കോണ്‍ഫറന്‍സിലോ ഇത് പ്രയോജനപ്പെടുത്താം. സൈലോഡ്രം എന്ന ലളിതമായ ഒരു സംഗീത ഉപകരണത്തിന് 1987ല്‍ എന്‍ആര്‍കെ രൂപകല്‍പ്പന ചെയ്തിരുന്നു. തബലിസ്റ്റുകൂടിയായ എന്‍ആര്‍കെ ജാസിന് പകരം ഉപയോഗിക്കുന്ന രീതിയിലാണ് ഇത് പാകപ്പെടുത്തിയത്. അഞ്ച് പാര്‍ട്ടുകളും വേര്‍പെടുത്തി ഒരു ബാഗിലാക്കി കൊണ്ടുനടക്കാമെന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കാപ്പിതോട്ടങ്ങളിലെയും വാനിലതോട്ടങ്ങളിലെയും പച്ചക്കറി തോട്ടങ്ങളിലെയും കീടങ്ങളെ ആകര്‍ഷിക്കുന്നതിനായി അദ്ദേഹം കണ്ടെത്തിയ സോളാര്‍ ലാമ്പും ഏറെ ശ്രദ്ധേയമാണ്. രാത്രികാലങ്ങളില്‍ ഒരു പ്രത്യേകവെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്ന കീടങ്ങള്‍ റാന്തലിന് ചുറ്റും വിന്യസിച്ചിരിക്കുന്ന നേരിയ ചെമ്പുകമ്പികളില്‍ തട്ടി ചിറകരിഞ്ഞ് നിലംപൊത്തുന്നു. ഇത്തരത്തില്‍ അനേകം നേട്ടങ്ങളുടെ ഉടമയാണ് പുല്‍പ്പള്ളിക്കാരുടെ കുമാരേട്ടന്‍. പ്രതിമാ നിര്‍മാണരംഗത്തും കുമാരേട്ടന്‍ ശ്രദ്ധേയനാണ്. മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്‌പേയ് മുതല്‍ നിരവധി മഹാന്മാരുടെ പ്രതിമകളാണ് അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ബാലചിത്രകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ശില്‍പ്പമായിരുന്നു. പുല്‍പ്പള്ളി ടൗണില്‍ ഇലക്‌ട്രോണിക്‌സ് കട നടത്തുന്ന കുമാരേട്ടന്‍ പരേതനായ രാമകൃഷ്ണന്‍- ജാനകി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഇലക്ട്രിക്കല്‍ വസ്തുക്കളോട് തോന്നിയ കമ്പമാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചത്. കുസൃതിക്കാരനെപ്പോലെതന്നെ വാച്ചും റേഡിയോയുമൊക്കെ അഴിച്ച് റിപ്പയര്‍ ചെയ്ത് രക്ഷിതാക്കളുടെ പക്കല്‍നിന്നും ധാരാളം അടി വാങ്ങിയതായും അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. കുമാരേട്ടനിലെ കര്‍ഷക ശാസ്ത്രജ്ഞനെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് നാടിന് മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹാം റേഡിയോ ഗവേഷണത്തിനായി പ്രൊഫഷണലുകൾ ഒത്തുചേരുന്നു

തിരുവനന്തപുരം: റേഡിയോ ആശയവിനിമയരംഗത്തുള്ള വിദ്യാഭ്യാസവും ഗവേഷണവും ലക്ഷ്യമിട്ട് ആക്ടീവ് ഹാംസ് അമച്വർ റേഡിയോ സൊസൈറ്റി (www.aars.in) പ്രവർത്തനം തുടങ്ങുന്നു.

വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുള്ളവരുമായി ശബ്ദവിനിമയം നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടാണ് ഹാം റേഡിയോ രംഗത്തുള്ളവർ ഒത്തുചേർന്നു പുതിയ കൂട്ടായ്മയ്ക്കു രൂപംനൽകിയത്.

വീഡിയോ ട്രാൻസ്ഫർ വഴി ഫയലുകൾ അയയ്ക്കുക, ചെറിയ ബാൻഡിൽ എത്ര ദൂരത്തേക്കും വലിയ ഫയലുകൾ അയയ്ക്കുക, റേഡിയോ റിപ്പീറ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക എന്നിവയാണ് സമീപകാല പദ്ധതികൾ.

പ്ലാനറ്റേറിയത്തിൽ ശനിയാഴ്ച വൈകീട്ട് നാലിനു നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മേയർ വി.കെ.പ്രശാന്ത്,  വി.എസ്.എസ്.സി. ഡയറക്ടർ എസ്.സോമനാഥ്, എൻ.പീതാംബരക്കുറുപ്പ് എന്നിവർ പങ്കെടുത്തിരുന്നു . പ്രൊഫഷണലുകളടക്കം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ ചേർന്നാണ് ഈ കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്.

ഹാം റേഡിയോ ദേശീയ അവാര്‍ഡ് പ്രഫ. ജയരാമന്

തിരുവനന്തപുരം: അമച്വര്‍ റേഡിയോ രംഗത്തെ ജീവിതകാല സംഭാവനകളുടെ പേരില്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് പ്രഫ. ജയരാമന്. രാജസ്ഥാനിലെ മൗണ്ട് ആബുവില്‍ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ അമച്വര്‍ റേഡിയോ സൊസൈറ്റി സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രഫ. ജയരാമന്‍ പതിറ്റാണ്ടുകളായി ഹാം റേഡിയോ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയാണ്. രാജ്യത്തെ ഹാം റേഡിയോ പ്രവര്‍ത്തനരംഗത്ത് പ്രഫ. ജയരാമന്റെ സംഭാവനകള്‍ സുപ്രധാനമാണെന്ന് അമച്വര്‍ റേഡിയോ സൊസൈറ്റി അധ്യക്ഷന്‍ ഗോപാല്‍ മാധവന്‍ പറഞ്ഞു. ദീര്‍ഘകാലം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം സംസ്ഥാ ന  സാങ്കേതിക
Prof. Jayaraman VU2JN
വിദ്യാഭ്യാസ ഡയറക്ടര്‍ ആയാണ് റിട്ടയര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയായ  മകള്‍ ജെ ഗീതയും ഭര്‍ത്താവും ഡോക്യുമെന്ററി ഡയറക്ടറുമായ ഇയാന്‍ മക്‌ഡൊണാള്‍ഡും ചേര്‍ന്ന് ഹാം റേഡിയോ പ്രവര്‍ത്തകരെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പ്രഫ. ജയരാമന്റെ ജീവിതം ചിത്രീകരിക്കുന്നുണ്ട്. . ഹാം റേഡിയോ വികസിപ്പിക്കുന്നതിലും തന്റെ കോളേജ് ദിനങ്ങളിൽ 60 കളിൽ ആരംഭിച്ച "ഹോം ബ്രൂയിംഗ് കരിയറിന്റേയും" അവാർഡിനായി അവർ പ്രഥമ പുരസ്കാരത്തിന് ജയറാമൻ (VU2JN) ആരംഭിച്ചു. പ്രൊഫ. ജെ എൻ, വർഷങ്ങളിൽ നിരവധി ഉപയോഗപ്രദമായ ഡിസൈനുകൾ നിര്മിയ്ക്കുകയും  നിരവധി പേർക്ക് ഗുരുവായി പ്രവർത്തിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ കൃതികൾ ക്യുഎസ്ടിനെപ്പോലെയുള്ള മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹാം റേഡിയോ


ആദ്യമായാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഹാം റേഡിയോയുടെ സേവനം ആരംഭിക്കുന്നത്. 13 തീയറ്ററുകളിലായി നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഹാം റേഡിയോയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് സൗജന്യമായി ഹാം റേഡിയോയുടെ സേവനം ഒരുക്കണമെന്ന് നിർദേശം നൽകിയത്. ജില്ലാ പോലീസ് കമ്മീഷണറുടെയും, ജില്ലാ കളക്‌ടർ വാസുകിയുടെയും അനുവാദപ്രകാരമാണ് ഹാം റേഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. 13ഓളം പേരാണ് ചലച്ചിത്രമേളയിൽ ഹാം റേഡിയോയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഹാം റേഡിയോയുടെ പ്രധാന ലക്ഷ്യം 13 തീയേറ്ററുകളിലെയും പ്രവർത്തനങ്ങളും, അടിയന്തര പ്രശ്നങ്ങൾ കൈമാറുകയും, തുടങ്ങി തീയറ്ററുകളിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയാണ്. വി എച്ച് എഫ് കമ്മ്യൂണിക്കേഷനാണ് ഇവിടെ നടക്കുന്നത്. വളരെ കാര്യക്ഷമമായാണ് ഹാം റേഡിയോയുടെ പ്രവർത്തങ്ങൾ രണ്ടാം ദിവസവും നടക്കുന്നത്. 22 ഹാം റേഡിയോ ഓപ്പറേറ്റർമാരാണ് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം നടത്തുന്നത്. ടാഗോർ സെന്റനറി ഹാളിൽ പരിസരങ്ങളിൽ തീയേറ്ററുകളും സന്നദ്ധ സേനാംഗങ്ങളും തമ്മിൽ ഒരു ലൈവ് കമ്യൂണിക്കേഷൻ നെറ്റ്വർക്ക് സ്ഥാപിക്കാൻ സഹായിക്കും. നൂറുകണക്കിന് യുവാക്കൾ ഈ വർഷത്തെ സൗജന്യ സന്നദ്ധപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വന്നിട്ടുണ്ട്.


സന്നദ്ധപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അമച്വർ ഹാം റേഡിയോ ഓപ്പറേറ്റർ അജിത് കുമാർ എസ്ആർഎഫ്.

"ഈ വർഷം ഒരു ക്യൂ സിസ്റ്റവുമില്ല, ഹാം റേഡിയോകൾ ഫലപ്രദമായി ആളുകളെ സഹായിക്കാൻ സഹായിക്കും. ചില സിനിമകൾക്ക്, കൂടുതൽ ഡെലിഗേറ്റുകളും വരും, ആവശ്യത്തിന് സീറ്റുകൾ ഉണ്ടാകില്ല. മറ്റ് തിയേറ്ററുകളിൽ സീറ്റ് ലഭ്യത അറിയാനും വക്താക്കൾക്ക് വിവരം നൽകാനും വോളന്റിയർമാർക്ക് സാധിക്കും, "കുമാർ പറഞ്ഞു.

ഈ വർഷത്തെ സൗജന്യ സന്നദ്ധപ്രവർത്തനങ്ങൾക്കായി ജനങ്ങൾ മുന്നോട്ടു വന്ന് വോളണ്ടിയർ ക്യാപ്റ്റൻ എസ് എസ് മിനു പറഞ്ഞു. "ഐഎഫ്എഫ്കെ വേദികളിൽ പല പ്രതിഷേധങ്ങളും സംഭവിച്ചിട്ടുണ്ട്, ഫലപ്രദമായ ആശയവിനിമയം അത്തരം സാഹചര്യങ്ങളെ എളുപ്പമാക്കും," മിനിയു പറഞ്ഞു.

സ്വാശ്രയ കോളേജിൽ ചേർന്ന കോളേജ് ഓഫ് ഫൈൻ ആർട്ടുകളുടെ അവസാന വർഷ വിദ്യയായ അശ്വതി മേപ്പുറത്ത്, താൻ ഐ എഫ് എഫ് കെയുടെ ഭാഗമായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. "സിനിമകളിൽ എനിക്ക് വളരെ താല്പര്യമുണ്ട്, ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ കിട്ടിയിട്ടുണ്ട്. സിനിമാ നിർമാതാക്കളെ കാണാനും സിനിമ കാണാനും മികച്ച ഫിലിം നിർമാണത്തിൽ ഒരു വീക്ഷണം ലഭിക്കാനും ഞങ്ങൾ തയ്യാറാണ്, "അവർ പറഞ്ഞു.

കെ.എൻ.രാജന്റെ മറ്റൊരു ഭാഗമായിരുന്ന കെ. രാജൻ പറഞ്ഞു."കഴിഞ്ഞ നാല് വർഷമായി ഞാൻ ഐഎഫ്എഫ്കെ സന്നദ്ധസേവകനാണ്. ഉത്സവം പങ്കുവയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന അവസരമാണ് ഉത്സവം. "രാജൻ പറഞ്ഞു

Tuesday, December 25, 2018

കോഡ് ഭാഷയിലുള്ള റേഡിയോ സന്ദേശങ്ങളില്‍ പകച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റേഡിയോ സിഗ്‌നല്‍ വഴി കോഡ് ഭാഷയില്‍ അജ്ഞാതര്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തല്‍. കൊല്‍ക്കത്തയിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരാണ് അജ്ഞാത റേഡിയോ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അജ്ഞാതരില്‍ നിന്നും സിഗ്‌നലുകള്‍ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ ഇക്കാര്യം പൊലീസ് മേധാവികളെയും കേന്ദ്ര ഏജന്‍സികളെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തേയും അറിയിച്ചു.

ദീപാവലിയോടനുബന്ധിച്ച് നോര്‍ത്ത് 24 പാരഗനാസ് ജില്ലയിലെ സോദേപൂരിലാണ് കോഡ് ഭാഷയിലുള്ള റേഡിയോ ആശയവിനിമയം ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ കണ്ടെത്തിയത്. അതിന് ശേഷം ഹൂഗ്ലി ജില്ലയിലെ ചചുരയില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദായില്‍ നിന്നും സമാനമായ സിഗ്‌നലുകള്‍ ലഭിച്ചു.ലഭിച്ച സിഗ്‌നലുകള്‍ കൊല്‍ക്കത്തയില്‍ നിന്നും 2530  കിലോമീറ്റര്‍ പരിധിയില്‍ നിന്നുള്ളവയാണ്.

കഴിഞ്ഞ കുറച്ചാഴ്ചകളായി പ്രത്യേകിച്ചും അര്‍ധരാത്രിയ്ക്ക് ശേഷം ഞങ്ങള്‍ അത്തരം കോഡ് ഭാഷയിലുള്ള ആശയവനിമയങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ അമേച്വര്‍ റേഡിയോ ക്ലബ് സെക്രട്ടറി അംബരിഷ് നാദ് ബിശ്വാസ് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ആ ആശയവനിമയം നടക്കുന്നത്. കാരണം അവരുമായി സംവദിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. അവര്‍ ആരാണെന്ന് അന്വേഷിച്ചാല്‍ പൂര്‍ണ നിശബ്ദദമാത്രമാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്ന പാഷ്തു ശൈലിയിലുള്ള ഉച്ചാരണമാണ് ആശയവിനിമയം നടത്തുന്നവര്‍ക്കുള്ളത്. എന്നാല്‍ സംസാരിക്കുന്ന ഭാഷ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലാ അന്താരാഷ്ട്ര വയര്‍ലെസ് മോണിറ്ററിങ് സ്‌റ്റേഷന്‍ അജ്ഞാത റേഡിയോ സിഗ്‌നലുകളെ പിന്തുടരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോര്‍ഡിനേഷന്‍ പൊലീസ് വയര്‍ലസ് ഡയറക്ടറേറ്റിനെ (ഡി.സി.പി.ഡബ്ല്യൂ.) അറിയിച്ചതായി പശ്ചിമ ബംഗാള്‍ പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ എഡിജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
{source | Internet}

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഹാം റേഡിയോ

തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ ഗാലറി 20-10-2008 തുടങ്ങി . വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. എം ഏ ബേബിയാണ് ഇത് കേരളത്തിന് സമര്‍പ്പിചതു  കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലുള്ള റേഡിയോസ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.വെള്ളപ്പൊക്കം, സുനാമി, ഭൂകമ്ബം തുടങ്ങിയ പ്രകൃതി ദുരന്തസമയങ്ങളില്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഹാം റേഡിയോ. ഇവിടെയുള്ള ഹാം റേഡിയോ സ്റ്റേഷന്‍ സന്ദര്‍ശിച്ചാല്‍ അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റും മനസ്സിലാക്കാനാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം കണ്ട് മനസ്സിലാക്കാനുള്ള സൗകര്യമുണ്ട്.

പ്രളയക്കെടുതിയില്‍ ഉറ്റവരുമായി സംസാരിക്കാന്‍ തുണയായി ഹാം റേഡിയോയും

ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അച്ഛന്‍ ചങ്ങനാശേരിയില്‍ പഠിക്കാന്‍ പോയ മകളോട് ഹാം റേഡിയോ വഴി സംസാരികുന്നു. വീഡിയോ കാണാം

മനോജ്  VU2DTH എന്ന ഹാം റേഡിയോ ഓപ്പറേറ്ററാണ് ഇടുക്കിയില്‍ ഈ സംവിധാനം ഒരുക്കിയത്.കേരളത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ട്.

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിലെ ഗര്‍ഭിണികള്‍ക്ക് വൈദ്യോപദേശം നല്‍കാനായി ഹാം റേഡിയോ പ്രവര്‍ത്തകനായ അന്തിക്കാട് സ്വദേശി ശ്രീമുരുകന്റെ നേതൃത്വത്തില്‍ ഹാം റേഡിയോസംഘം സൗകര്യമൊരുക്കിയിരുന്നു. ്ഡോക്ടര്‍മാരുടെ കൂട്ടായ്മ രൂപവത്കരിച്ച് പ്രശ്‌നങ്ങളുമായി വിളിക്കുന്നവര്‍ക്ക് ഗൈനക്കോളജി ഡോക്ടര്‍മാരുടെ ഉപദേശങ്ങളാണ് കൈമാറിയത്.

ഇന്ത്യൻ റേഡിയോ ചരിത്രം

ലോകത്താദ്യമായി റേഡിയോക്കുള്ള പേറ്റന്റ് സ്വന്തമാക്കിയത് മാര്‍ക്കോണിയാണ്. 1896ലായിരുന്നു ഇത്. റേഡിയോ കണ്ടുപിടിച്ചത് ഗുഗ്ളിയെല്‍മോ മാര്‍ക്കോണിയാണെന്നാണ് നാം ചെറുപ്പം മുതലേ കേട്ടുവരുന്നത്. എന്നാല്‍, മാര്‍ക്കോണിയുടെ ഈ നേട്ടത്തിനുശേഷം ഏറെ വിവാദങ്ങളും ഇതുസംബന്ധിച്ചുണ്ടായി. നിക്കോള ടെസ്ള ഈ രംഗത്ത് 1893ല്‍തന്നെ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ‘കമ്പിയില്ലാ കമ്പി’ വഴി സന്ദേശം അയക്കാനുള്ള അദ്ദേഹത്തിന്റെ വിദ്യ ട്രാന്‍സിസ്ററുകളുടെ മുന്‍ഗാമിയായാണ് വിലയിരുത്തപ്പെട്ടത്. മാര്‍ക്കോണിക്ക് പ്രചോദനമായതും ഈ നേട്ടമത്രെ. ടെസ്ളയുടെ കണ്ടുപിടിത്തത്തിന് അമേരിക്കയില്‍ പേറ്റന്റ് ലഭിച്ചിരുന്നു. എന്നാല്‍, അത് വ്യാപകമായ രീതിയില്‍ വ്യവസായികമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതിനാല്‍ പേറ്റന്റ് പിന്‍വലിച്ച് മാര്‍ക്കോണിക്ക് നല്‍കുകയായിരുന്നു. 1941ല്‍ അമേരിക്കയിലെ കോടതി ടെസ്ളക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍, റേഡിയോയുടെ പിതൃത്വം ഇന്നും മാര്‍ക്കോണിയുടെ പേരില്‍തന്നെ.

‘റേഡിയോ’ എന്ന പദത്തിനര്‍ഥം ശബ്ദം സ്വീകരിക്കുന്നതെന്നാണ്. അതായത്, ശബ്ദം പിടിച്ചെടുക്കുന്ന സ്വീകരണി അഥവാ യന്ത്രമാണ് റേഡിയോ. നാം ഈ പദം ഉപയോഗിക്കുന്നത് സാധാരണയായി റേഡിയോ സെറ്റുകളെ സൂചിപ്പിക്കാനാണ്. റേഡിയോ തരംഗമെന്നത് പ്രകാശം, ഇന്‍ഫ്രാറെഡ് റേ, അള്‍ട്രാവയലറ്റ് റേ, എക്സ്റേ എന്നിവയെപ്പോലെ മറ്റൊന്നാണ്. റേഡിയോ വികിരണമെന്നത് നിശ്ചിത ആവൃത്തിയോടുകൂടിയ വൈദ്യുത കാന്തിക തരംഗമാണ്. കണികകള്‍ക്ക് ഒരു സെക്കന്‍ഡില്‍ സംഭവിക്കുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി തീരുമാനിക്കുന്നത്. ആവൃത്തി അനുസരിച്ച് റേഡിയോ തരംഗങ്ങളെ ദീര്‍ഘതരംഗങ്ങള്‍, ഹ്രസ്വതരംഗങ്ങള്‍, അള്‍ട്രാ ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍, റഡാര്‍ തരംഗങ്ങള്‍, മൈക്രോ തരംഗങ്ങള്‍ (വേവ്സ്) എന്നിങ്ങനെ തിരിക്കാം.റേഡിയോ തരംഗങ്ങള്‍ ആവൃത്തി കുറഞ്ഞവയാണ്. അതിനാല്‍ ഇവക്ക് തരംഗദൈര്‍ഘ്യം കൂടുതലായിരിക്കും. ഈ തരംഗങ്ങള്‍ക്ക് വിദൂരതയിലേക്ക് എളുപ്പം സഞ്ചരിക്കാനാവും. അയണീകരണം സംഭവിക്കാത്തതിനാല്‍ റേഡിയോ സന്ദേശങ്ങള്‍ എത്രദൂരം പിന്നിട്ടാലും അവക്ക് ഒരു കോട്ടവും സംഭവിക്കില്ല. അന്യഗ്രഹജീവികളെ തേടാനായി നമ്മുടെ ശാസ്ത്രജ്ഞര്‍ റേഡിയോ സിഗ്നലുകളെ ആശ്രയിക്കുന്നതും ഇതുകൊണ്ടാണ്.

അനേകം റേഡിയോ നെറ്റ്വര്‍ക്കുകള്‍ ലോകത്തുണ്ടായിരുന്നു. ചിലതെല്ലാം ഇന്നും നിലനില്‍ക്കുന്നു. പലതിനും പുതിയ പേരുകള്‍ വന്നു. നാഷനല്‍ ബ്രോഡ്കാസ്റിങ് കമ്പനി (BNC) 1926ല്‍ രൂപം കൊണ്ടതാണ്. 1919ല്‍ തുടങ്ങിയ ‘റേഡിയോ കോര്‍പറേഷന്‍ ഓഫ് അമേരിക്ക’ പില്‍ക്കാലത്ത് കൂടുതല്‍ നിലയങ്ങളെ കൂട്ടത്തില്‍ ചേര്‍ത്തതോടെ പേരുമാറ്റി ‘നാഷനല്‍ ബ്രോഡ്കാസ്റിങ് കമ്പനി’യാവുകയായിരുന്നു. വ്യവസായിയായിരുന്ന വില്യം പെലെ യുനൈറ്റഡ് ഇന്‍ഡിപ്പെന്‍ഡന്റ് ബ്രോഡ്കാസ്റ്റേഴ്സ് എന്ന റേഡിയോ നെറ്റ്വര്‍ക്കില്‍ തന്റെ കമ്പനിയുടെ പരസ്യം നല്‍കിവന്നിരുന്നു. അതോടെ ഉല്‍പന്നത്തിന്റെ വില്‍പന കുതിച്ചുയര്‍ന്നു. അദ്ദേഹം ആ റേഡിയോ നെറ്റ്വര്‍ക് തന്നെ വിലക്കുവാങ്ങി കൊളംബിയ ബ്രോഡ്കാസ്റിങ് സിസ്റം (ഇആട) എന്ന് പേരിട്ടു. ലോകത്തെ ആദ്യ വാണിജ്യനിലയമായ 8 എം.കെ, ഷികാഗോയിലെ മ്യൂച്ചല്‍ ബ്രോഡ്കാസ്റിങ് സിസ്റം, അമേരിക്കന്‍ ബ്രോഡ്കാസ്റിങ് കമ്പനി (അആഇ), ബി.ബി.സി 1, 2, 3, 4, റേഡിയോ മോസ്കോ, ബി.ബി.സി ലണ്ടന്‍ തുടങ്ങിയവും വിഖ്യാത റേഡിയോ നെറ്റ്വര്‍ക്കുകള്‍ തന്നെ.

ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു.
റേഡിയോകള്‍ പലതരമുണ്ട്. ക്രിസ്റല്‍ റേഡിയോ ആദ്യകാല റേഡിയോയാണ്. ഇവക്ക് വൈദ്യുതിയും ബാറ്ററിയും വേണ്ട. വാക്വംട്യൂബുകളാണ് ആവശ്യം. മൊബൈല്‍ ഫോണുകളില്‍ പൊതുവെ കാണപ്പെടുന്നത് ട്രാന്‍സിസ്റര്‍ റേഡിയോയാണ്. ട്രാന്‍സിസ്റര്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. വെബ് റേഡിയോ, ഓണ്‍ലൈന്‍ റേഡിയോ എന്നെല്ലാം ഇന്റര്‍നെറ്റ് റേഡിയോക്ക് പേരുണ്ട്. ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് റേഡിയോ കേള്‍ക്കാനുള്ള സൌകര്യമാണിത്. മിക്ക റേഡിയോ നിലയങ്ങളും ഇന്ന് ഇന്റര്‍നെറ്റ് വഴി സേവനം നല്‍കുന്നുണ്ട്.

അമച്വര്‍ റേഡിയോ എന്നറിയപ്പെടുന്നതാണ് ഹാംറേഡിയോ. സ്വകാര്യവ്യക്തിക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുള്ള വിദ്യയാണിത്. വ്യത്യസ്ത ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഹാം റേഡിയോ നിലയം നടത്തുന്നയാളെ ‘ഹാം’ എന്ന് വിളിക്കും. ഈ ‘ഹാമു’കള്‍ക്ക് റേഡിയോ വഴി പരസ്പരം ആശയവിനിമയം ചെയ്യുകയുമാവാം. പരിപാടികള്‍ തയാറാക്കി ഇവര്‍ക്ക് പരസ്പരം കേള്‍പ്പിക്കാം.

ആദ്യമായി മനുഷ്യന്റെ ശബ്ദം റേഡിയോ വഴി പുറംലോകം കേട്ടത് 1906ലെ ക്രിസ്മസ് രാത്രിയിലായിരുന്നു. അതിനുമുമ്പ് റേഡിയോ സിഗ്നലുകള്‍ അയക്കാന്‍ മാത്രമേ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നുള്ളൂ. റെയ്നോള്‍ഡ് ഫെസഡിന്‍ എന്ന അമേരിക്കന്‍ സയന്റിസ്റായിരുന്നു ഇതിനു പിന്നില്‍. മസാചൂസറ്റ്സിലെ ബ്രാന്‍ഡ് റോക്ക് സ്റ്റേഷനില്‍നിന്ന് വയലിനില്‍ ‘ഓ ഹോളി നൈറ്റ്…’ എന്ന് തുടങ്ങുന്ന പാട്ടും ബൈബ്ള്‍ സന്ദേശവും റേഡിയോ വഴി ജനങ്ങളിലെത്തി.

1920 ആഗസ്റ് 20നായിരുന്നു ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ റേഡിയോ പ്രക്ഷേപണം നടത്തിയത്. ബോംബെയില്‍ (മുംബൈ) ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുകള്‍നിലയില്‍നിന്നായിരുന്നു ഇന്ത്യയിലെ ആദ്യ പ്രക്ഷേപണം. അമച്വര്‍ റേഡിയോ ക്ളബുകള്‍ വഴിയായിരുന്നു ആദ്യകാല പ്രക്ഷേപണം. 1923ല്‍ കൊല്‍ക്കത്തയിലാണ് ആദ്യത്തെ റേഡിയോ ക്ളബ് പിറന്നത്.

വ്യവസായികള്‍ റേഡിയോ ക്ളബുകളെ ഏറ്റെടുത്ത് ക്രോഡീകരിച്ച് ‘ഇന്ത്യന്‍ ബ്രോഡ്കാസ്റിങ് കമ്പനി’ തുടങ്ങി.1931നുശേഷം കമ്പനി സര്‍ക്കാര്‍ മേല്‍നോട്ടത്തിലായി. ‘ഇന്ത്യന്‍ ബ്രോഡ്കാസ്റിങ് സര്‍വീസ്’ എന്ന പേരും സ്വീകരിച്ചു.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചശേഷം ഈ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡേവിഡ് ഇ. ഹ്യൂഗ്സ്. റേഡിയോ സന്ദേശങ്ങളെ അയക്കാനും സന്ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സാങ്കേതികവിദ്യ അദ്ദേഹം ആവിഷ്കരിച്ചു. 1878ലായിരുന്നു ഈ കണ്ടുപിടിത്തം. അതായത്, മാര്‍ക്കോണിക്കുംമുമ്പ്. റോയല്‍ സൊസൈറ്റിയില്‍ ഡേവിഡ് ഇ. ഹ്യൂഗ്സ് ഇത് പ്രദര്‍ശിപ്പിച്ചെങ്കിലും ശാസ്ത്രീയമായി ഇതിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹ്യൂഗ്സിനായില്ല.

ഓള്‍ ഇന്ത്യ റേഡിയോ (All India Radio) എന്നതിന്റെ ചുരുക്കപ്പേരാണ് AIR. 1936 ജൂണ്‍ എട്ടിന് ഈ പേര് നിലവില്‍വന്നു. ബി.ബി.സിയില്‍ പ്രവൃത്തിച്ചിരുന്ന ലയണല്‍ ഫീല്‍ഡന് വൈസ്രോയി ലിന്‍ലിത്ഗോ പ്രഭു പറഞ്ഞുകൊടുത്ത പേരാണത്രെ ഓള്‍ ഇന്ത്യ റേഡിയോ. ‘ദ നാഷനല്‍ ബെന്‍ഡ്’ എന്ന പേരില്‍ ലയണല്‍ ഫീല്‍ഡന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ബി.ബി.സിയിലെ എന്‍ജിനീയര്‍ എച്ച്.എല്‍. കിര്‍ക്കും അദ്ദേഹവും കൂടിയാണ് റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാനായി അഖിലേന്ത്യാ സര്‍വേ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു.

ഇന്ന് ഇന്ത്യയില്‍ 214 കേന്ദ്രനിലയങ്ങളും 77 സഹനിലയങ്ങളും 139 എഫ്.എം ട്രാന്‍സ്മിറ്ററുകളുമുണ്ടെന്നാണ്് കണക്ക്. 1957 ഒക്ടോബര്‍ രണ്ടിന് വിനോദപരിപാടികള്‍ക്കു മാത്രമായി ‘വിവിധ് ഭാരതി’ എന്ന ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. 1977ല്‍ മദ്രാസില്‍നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.

പെന്‍സല്‍വേനിയ റേഡിയോയിലെ അവതാരകനായിരുന്ന അലന്‍ ഫ്രീഡ്, ടോക്ഷോ അവതാരകനായിരുന്ന ജെപോള്‍ എമേഴ്സണ്‍, ‘എ പാരി ഹോം കംപാനിയനി’ന്റെ അവതാരകന്‍ ഗാരിസണ്‍ കെയ്ലര്‍… ഇങ്ങനെ ആഗോളപ്രശസ്തരായ അവതാരകര്‍ റേഡിയോയുടെ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. അവതരണശൈലിയാണ് അവതാരകരെ വേറിട്ടവരാക്കുന്നത്.ശബ്ദങ്ങള്‍. നാഗവള്ളി ആര്‍.എസ് കുറുപ്പ്, ജഗതി എന്‍.കെ. ആചാരി, രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍, കെ.വി. മണികണ്ഠന്‍നായര്‍, രാജം കെ. നായര്‍, ടി.പി. രാധാമണി, സി.എസ്. രാധാദേവി, രാജകുമാരി, ഖാന്‍ കാവില്‍, സി.പി. രാജശേഖരന്‍, എം. തങ്കമണി, ആര്‍. കനകാംബരന്‍, ബോബി സി. മാത്യു, പ്രീത, ശബരിമണി… ഇങ്ങനെ പോകുന്നു ആ നിര. ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായിരുന്ന പി.പത്മരാജനും വേണു നാഗവള്ളിയും സാഹിത്യകാരന്മാരായ ഉറൂബും തിക്കോടിയനുമെല്ലാം റേഡിയോ എന്ന മാധ്യമത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്.

ആദ്യകാലത്ത് ഈ നാലു നിലയങ്ങളെപ്പറ്റിയാണ് നാം കേട്ടിരുന്നത്. പിന്നീട് കേരളത്തില്‍ നിലയങ്ങളുടെ എണ്ണം കൂടി. കണ്ണൂര്‍, കൊച്ചി, ദേവികുളം, മഞ്ചേരി നിലയങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല.

1934ല്‍ അഞ്ച് കിലോവാട്ട് ശക്തിയുള്ള പ്രസരണിയോടെയാണ് തിരുവനന്തപുരം (തിരുവിതാംകൂര്‍) നിലയം പ്രവര്‍ത്തനം തുടങ്ങുന്നത്. 1950ല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1950 മേയ് 14ന് കോഴിക്കോട്ട് റേഡിയോ നിലയം പ്രവര്‍ത്തനമാരംഭിച്ചു. പി. ഭാസ്കരന്റെ ‘വീരകേരളം’ സംഗീത പരിപാടിയും വള്ളത്തോളുമായുള്ള അഭിമുഖവുമൊക്കെയായിരുന്നു കോഴിക്കോട്ടെ ആദ്യദിവസ പരിപാടികള്‍.
source : from internet

സാറ്റലൈറ്റിലൂടെ ഹാം റേഡിയോ

ഉപഗ്രഹങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ

ഒരു സാറ്റലൈറ്റ് എന്താണ്?

ആശയവിനിമയ മേഖലയിലെ ഗവേഷണത്തിന്റെ ഫലമാണ് സാറ്റലൈറ്റ് റേഡിയോ ആശയവിനിമയം, ഏറ്റവും കുറഞ്ഞ ചെലവിൽ ഓപ്പറേറ്റിങ് ശേഷിയിൽ കൂടുതൽ വർദ്ധനവ് നേടാൻ.

ഉപഗ്രഹങ്ങൾ നൽകിയ ചില സേവനങ്ങൾ?
സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ, ദൂരവ്യാപകഘടകങ്ങളിൽ, ഒരു ബിന്ദുവിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറുന്നതിനുപകരം അവയുടെ സ്ഥാനങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള കഴിവുണ്ട്.

ഒരു ഉപഗ്രഹം എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു?
ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഇലക്ട്രോണിക് റിപ്പേറ്ററാണ് ഇത്, ഭൂമിയിൽ ഉൽപാദിപ്പിച്ച സിഗ്നലുകൾ ലഭിക്കുന്നത് അവരെ വർദ്ധിപ്പിക്കുകയും അവരെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഒരു അമേച്വർ റേഡിയോ "എ" ഉപഗ്രഹം സ്വീകരിക്കുന്ന ഒരു സിഗ്നലിനെ പുറപ്പെടുവിക്കുന്നതിനാൽ ഇത് പ്രവർത്തിക്കുന്നു. ഉപഗ്രഹം അത് പെട്ടെന്നു ശക്തിപ്പെടുത്തുകയും ഉടൻ അത് പുനർക്രമീകരിക്കുകയും ചെയ്യുന്നു. ഹാം റേഡിയോ ഓപ്പറേറ്റർ "ബി" അത് സ്വീകരിച്ച് ഉത്തരങ്ങൾ നൽകുന്നു. അതിനാൽ ഒരു ഉപഗ്രഹ ആശയവിനിമയം ആരംഭിക്കുക.

ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ പരിക്രമണ പഥങ്ങൾ ഏതാണ്? കോർപറേറ്റ് നെറ്റ്വർക്കുകളിലൂടെ ആശയവിനിമയത്തിന് ഇന്ന് ഉപയോഗിക്കുന്ന എല്ലാ ഉപഗ്രഹങ്ങളും ഇന്ന് GEO ആണ്. ഈ ഉപഗ്രഹങ്ങളുടെ അടിസ്ഥാന പ്രയോഗങ്ങൾ പോയിന്റ് ടു പന്റ്, പോയിന്റ് ടു പോയിന്റ് ട്രാൻസ്മിഷൻ ആണ്.

സതെലിരെസ് ഇടത്തരം ഭ്രമണപഥം (മെഒ) ഉപയോഗിച്ച് ചില പ്രയോജനങ്ങൾ ഉപഗ്രഹങ്ങൾ GEO (ജിയോസിങ്ക്രണസ് ഭൂമിയെ പ്രദക്ഷിണം) വ്യത്യസ്തമായി 20150 കിലോമീറ്റർ ഉപയോഗിക്കുക .ഉയരത്തിൽ  ഭൂമിയുടെ ഭ്രമണപഥത്തിൽ ആണ് ഇതിന്റെ സ്ഥാനം വലതുപക്ഷ ഉപരിതല താഴെപ്പറയുന്ന കാര്യങ്ങള്. ഒരു താഴ്ന്ന ഉയരത്തിൽ, ആഗോള വ്യാപകമായി ആവശ്യമായ ഉപഗ്രഹങ്ങൾ ഒരു വലിയ എണ്ണം മാത്രമാകുന്നു ലേറ്റൻസിയും ഗണ്യമായി കുറയുന്നു.

ഉപഗ്രഹങ്ങളുടെ സാന്നിധ്യം അഥവാ ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങൾ കാലാവസ്ഥാ ഉപഗ്രഹങ്ങൾ. നാവിഗേഷൻ ഉപഗ്രഹങ്ങൾ. ടെലികമ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ. സൈനിക ഉപഗ്രഹങ്ങളും ചാരന്മാരും. ഹാം റേഡിയോ ഉപഗ്രഹങ്ങൾ.

ഒരു ടെലികമ്യൂണിക്കേഷൻ ഉപഗ്രഹത്തിന്റെ പ്രധാന ചുമതലകൾ ഡൗൺലിങ്കിന് പുനർ വിതരണം ചെയ്യുന്നതിന് സ്വീകരിച്ച കാരിയർ സിഗ്നലുകൾ വർദ്ധിപ്പിക്കുക. ഇടപെടൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് കാരിയർ സിഗ്നലുകളുടെ ആവൃത്തി മാറുന്നതും

ഒരു സാറ്റലൈറ്റിന്റെ ചില വാസ്തുവിദ്യകൾ ഈ ഉപഗ്രഹത്തിൽ പേലോഡും ഒരു പ്ലാറ്റ്ഫോമും ഉൾക്കൊള്ളുന്നു. ആസൂത്രണം വഹിക്കുന്ന വിവരങ്ങളുടെ കൈമാറ്റം പിന്തുണയ്ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും, കൈമാറുന്നതും ആന്റിനകളുമാണ്. പ്ലാറ്റ്ലോഡ് പ്രവർത്തിക്കാൻ അനുവദിക്കുന്ന എല്ലാ സബ്സിസ്റ്റമുകളും പ്ലാറ്റ്ഫോം ഉൾക്കൊള്ളുന്നു.

നിരവധി ചെറിയ സംവിധാനങ്ങളുള്ള ഒരു സങ്കീർണ്ണ സംവിധാനമാണ് ഉപഗ്രഹം. നിയന്ത്രണ പോയിൻറുകൾ നിയന്ത്രണകേന്ദ്രങ്ങളുടെ സംവിധാനം ദിശകളെ സ്ഥിരമായി നിലനിർത്തുന്നു. സിസ്റ്റം സെൻസറുകളെ (കണ്ണുകൾ പോലെ) ഉപയോഗിക്കുന്നു, അതിനാൽ സാറ്റലൈറ്റ് ആന്റിന അത് കാണിക്കുന്നയിടത്ത് "കാണുന്നു." ആശയവിനിമയ ഉപഗ്രഹത്തേക്കാൾ ശാസ്ത്രീയ നിരീക്ഷണങ്ങൾ കൂടുതൽ കൃത്യതയുള്ള മാനേജ്മെന്റ് സംവിധാനമാണ് ഒരു ഉപഗ്രഹം. കമാന്ഡും ഡാറ്റ സബ്സിസ്റ്റവും വിവരശേഖരണത്തിന്റെയും കമാന്ഡുകളുടെയും നിയന്ത്രണ സംവിധാനങ്ങള് ബഹിരാകാശവാഹനത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും (സാറ്റലൈറ്റ് ബ്രെയിന്) കൈകാര്യം ചെയ്യുന്നവയാണ്. ആശയവിനിമയ ഉപസിസ്റ്റം ആശയവിനിമയ സംവിധാനത്തിൽ ട്രാൻസ്മിറ്റർ, റിസീവർ, ഉപഗ്രഹവും നിലത്തുമുള്ള സന്ദേശങ്ങൾ അയയ്ക്കാൻ നിരവധി ആന്റിനകളുമുണ്ട്. സാറ്റലൈറ്റ് കമ്പ്യൂട്ടറിലേക്ക് ഓപ്പറേറ്റിംഗ് നിർദ്ദേശങ്ങൾ അയയ്ക്കാൻ ഭൂഗർഭ നിയന്ത്രണം ഉപയോഗിക്കുന്നു. ഈ സിസ്റ്റം ഭൂമിയിലെ എൻജിനീയർമാർക്ക് സാറ്റലൈറ്റ് തിരിച്ചുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും അയയ്ക്കുന്നു. വൈദ്യുതപ്രവാഹം എല്ലാ പ്രവർത്തി ഉപഗ്രഹങ്ങൾക്കും പ്രവർത്തിക്കാനുള്ള ശക്തി ആവശ്യമാണ് സൂര്യൻ ഭൂമിക്ക് ചുറ്റുമുള്ള ഭൂരിഭാഗം ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നതിന് ശക്തി നൽകുന്നു. ഈ സിസ്റ്റം സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാൻ സൗരോർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നു, ഊർജ്ജം സംഭരിക്കുന്നതിന് ബാറ്ററികൾ, സാറ്റലൈറ്റിക്കായി മുഴുവൻ ഉപകരണങ്ങളും അതിനെ വിതരണം ചെയ്യുന്നു. സാറ്റലൈറ്റ് അതിന്റെ ജോലി ചെയ്യാൻ എല്ലാ ഉപകരണങ്ങളും പേയ്ലോഡ് ആണ്. ഓരോ ദൗത്യത്തിനും ഇത് വ്യത്യസ്തമാണ്. ഒരു ആശയവിനിമയ ഉപഗ്രഹത്തിന് ടിവിയോ ടെലിഫോൺ സിഗ്നലുകളോ അയയ്ക്കാനായി വലിയ ആന്റിന പ്രതിഫലനങ്ങൾ ആവശ്യമാണ്.

ഉപഗ്രഹങ്ങളുടെ വികസനത്തിൽ ഭാവി പുനരുൽപാദിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ വികസനം പ്രതീക്ഷിക്കപ്പെടുന്നു. ഉപഗ്രഹത്തിൽ ഉപഗ്രഹ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഉപഗ്രഹ സംസ്കരണ ഉപകരണങ്ങളുണ്ടായിരിക്കും, കൂടാതെ റിലേഡ് കാരിയർ സിഗ്നലുകൾ മെച്ചപ്പെടുത്തും. വിവിധ ഉപഗ്രഹങ്ങൾ ഇടപെടുന്ന ലിങ്കുകൾക്കിടയിൽ പ്രചാരത്തിനുള്ള സമയം കുറയ്ക്കുന്ന ഇന്റർ-സാറ്റലൈറ്റ് ഒപ്റ്റിക്കൽ ലിങ്കുകൾ. ഉയർന്ന ആവൃത്തികളുടെ ഉപയോഗം (30/20 GHz ഉം 50/40 GHz ഉം); ഇപ്പോൾ ഈ ആവൃത്തിയിലുള്ള ആവർത്തിച്ചുള്ള വക്രാപനം, പ്രധാനമായും മഴ കാരണം.


അനാറ്റമി ഓഫ് സാറ്റലൈറ്റ്:
സൗരോർജ്ജ സോളാർ ആയിരക്കണക്കിന് ചെറിയ സോളാർ സെല്ലുകളിൽ ഘടിപ്പിച്ചിട്ടുള്ള വലിയ ഘടനയാണ് സോളാർ അരേകൾ . ഓരോ കോശവും സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ സെല്ലുകളെല്ലാം പരസ്പരം ബന്ധിപ്പിക്കുമ്പോൾ ഉപഗ്രഹ ഉപകരണങ്ങളിൽ ഓടുന്നതും സാറ്റലൈറ്റിന്റെ ബാറ്ററികൾ ഡിസ്ചാർജ് ചെയ്യുന്നതും ഒരുപാട് വൈദ്യുതി ഉണ്ടാക്കുന്നു.

താപ ബ്ലാങ്കറ്റ് താപ നിയന്ത്രണത്തിന് താപ നിയന്ത്രണ ഉപവിഭാഗത്തിന്റെ ഭാഗമാണ്. സാറ്റലൈറ്റ് മുഴുവൻ ഉപഗ്രഹത്തെ ഉൾക്കൊള്ളുന്ന ഒരു നേർത്ത വസ്തുവിൽ നിന്നാണ് പുതപ്പ് നിർമ്മിച്ചിരിക്കുന്നത്, ഒപ്പം താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടക്കുന്നു: ചൂടിൽ തണുത്തതും തണുപ്പിക്കുന്നതുമായ സാറ്റലൈറ്റ് ചൂട് അതിനെ നിലനിർത്തുന്നു. ഉപഗ്രഹങ്ങൾ വളരെ തണുത്തതും വളരെ ചൂടുള്ളതും ആയ താപനിലയെ ആശ്രയിച്ചിരിക്കുന്നു (-120 മുതൽ +180 വരെ). താപ പുതപ്പുകളില്ലാതെ, ഇലക്ട്രോണിക് മൂലകങ്ങൾ നഷ്ടമാകും.

ബതെര്യ് ബാറ്ററി പവർ ഉപസിസ്റ്റത്തിൽ ഭാഗമാണ്. സോളാർ അരേകൾ നിർമ്മിച്ച വൈദ്യുതോർജ്ജത്തെ സംരക്ഷിക്കുക, അങ്ങനെ സാറ്റലൈറ്റിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അത് ഉപയോഗിക്കാം.

ബസ്ഘടനകൾ ഒരു ഉപഗ്രഹത്തിന്റെ ഈ പ്രധാനപ്പെട്ട ഒരു ഉപഗ്രഹം അത് ഒരുമിച്ച് നിലനിർത്തുന്ന ചട്ടക്കൂടാണ്. ബസിന്റെ ഘടന സാധാരണയായി വളരെ നേരിയതും വളരെ പ്രതിരോധശേഷിയുള്ളതുമായ വസ്തുക്കളാണ്. ബാക്കി ഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന് ശക്തമായ ശേഷിയുണ്ട്, പക്ഷെ അത്രയും കനത്തതല്ല, അതിനാൽ സാറ്റലൈറ്റ് പരിക്രമണപഥത്തിൽ വളർത്താൻ കഴിയുകയില്ല.

സ്റ്റാർ ട്രാക്കറുകൾ സ്റ്റാർ സബ്സിസ്റ്റം നിയന്ത്രണ സബ്സിസ്റ്റത്തിന്റെ ഭാഗമാണ്. അവയ്ക്കായി ചെറിയ ദൂരദർശിനികൾ ഉണ്ട്, അവ നക്ഷത്രങ്ങളുടെ സ്ഥാനം വായിക്കുകയും ചെയ്യുന്നു. ഭൂമിയിലെ പോലെ തന്നെ ഉപഗ്രഹങ്ങൾ നക്ഷത്രങ്ങളുടെ സ്ഥാനം നാവിഗേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.

പ്രതികരണ ചക്രങ്ങൾ റിപോർട്ട് ചക്രങ്ങൾ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമാണ്. ഇവ വ്യത്യസ്ത ദിശകളിൽ ഉപഗ്രഹമാണ്. അതിന്റെ ശക്തി ഉപഗ്രഹം നിർദ്ദിഷ്ട നിർദ്ദിഷ്ട ദിശകളിലേക്ക് നീങ്ങുകയും സഞ്ചരിക്കുകയും ചെയ്യുന്നു.

I / O Processor ഡാറ്റാ, കമാൻഡ് സബ്സിസ്റ്റത്തിന്റെ ഭാഗമാണ് ഇൻപുട്ട് ഔട്ട്പുട്ട് പ്രോസസർ. അവർ ഫ്ലൈറ്റ് കമ്പ്യൂട്ടറിൽ നിന്നും ഡാറ്റയുടെ ഒഴുക്കു നിയന്ത്രിക്കുന്നു.

ഓമ്നി ആന്റിനസ് ആശയവിനിമയ സബ്സിസ്റ്റത്തിന്റെ ഭാഗമാണ് ഓമ്നി ആന്റിന. ഉപഗ്രഹ നിയന്ത്രണവും നിലവും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറാൻ അവർ ഉപയോഗിക്കുന്നു.

ഫ്ലൈറ്റ് കമ്പ്യൂട്ടർ ഫ്ലൈറ്റ് കമ്പ്യൂട്ടർ സബ്സിസ്റ്റവും ഡാറ്റയും കമാൻഡുകൾ ഭാഗമാണ്. ഉപഗ്രഹങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഉപഗ്രഹത്തിന്റെ തലച്ചോർ ഇതാണ്.

ട്രാന്സ്മിറ്റര് / റിസീവര് ട്രാന്സ്മിറ്റര് / റിസീവര്, കമ്മ്യൂണിക്കേഷന്സ് സബ്സിസ്റ്റമിന്റെ ഭാഗമാണ്, ഉപഗ്രഹങ്ങള് ഒരു ഫ്രെയിം ഭൂമിയിലേക്ക് അയയ്ക്കേണ്ടി വരുമ്പോള്, ട്രാന്സ്മിറ്റര് ഇമേജ് ഡാറ്റയെ ഒരു സിഗ്നലില് മാറ്റുന്നു. സാറ്റലൈറ്റിലേക്ക് എഞ്ചിനീയർമാർ ഒരു കമാൻഡ് അയക്കുമ്പോൾ, സാറ്റലൈറ്റ് റിസീവർ സിഗ്നൽ സ്വീകരിച്ച് സാറ്റലൈറ്റ് കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയുന്ന ഒരു സന്ദേശത്തിൽ മാറ്റങ്ങൾ അയയ്ക്കുന്നു.

ഭൂഗർഭ സെഗ്മെൻറ് എല്ലാ ഭൂഗർഭ സ്റ്റേഷനുകളും അടങ്ങുന്നു. ഇത് മിക്കപ്പോഴും ഒരു ഭൗതിക ശൃംഖലയിലൂടെ അവസാന ഉപയോക്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ ചെറിയ സ്റ്റേഷനുകളുടെ കാര്യത്തിൽ, അവസാനം ഉപയോക്താവിന്റെ ഉപകരണങ്ങളിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

Monday, December 24, 2018

ഹാം റേഡിയോ കഥ - മമ്മൂട്ടി

 മലയാളിക്ക് ഏറ്റവും സുപരിചിതനായ മമ്മൂട്ടിയില്‍ ഇനിയും നമുക്കറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ബാക്കിയുണ്ട്. അതില്‍ ഒരു രഹസ്യം മെഗാസ്റ്റാര്‍ തന്നെ വെളിപ്പെടുത്തി. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മമ്മൂട്ടി ആ രഹസ്യം പങ്കുവെച്ചത്.ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം
ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് സൂപ്പര്‍താരം മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്. ഹാം റേഡിയോ മൊബൈല്‍ ഫോണാക്കിയ കഥയാണ് മമ്മൂട്ടി പങ്കുവെച്ചത്. മമ്മൂട്ടിയുടെ ഹാം റേഡിയോ കാൾ സൈൻ VU2PIJ ആണ് .ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാറില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു മമ്മൂട്ടി തന്റെ ഹാം റേഡിയോ ഫോണ്‍ വിളി നടത്തിയിരുന്നത്. ആരെയാണ് വിളിച്ചതെന്നും മെഗാസ്റ്റാര്‍ വെളിപ്പെടുത്തി

ഒരു ഹാം റേഡിയോ ഓപ്പറേറ്റർ എത്രമാത്രം സാമൂഹ്യസേവനത്തിൽ പ്രതിബദ്ധതയാണ് ഹാം എന്ന് കാണിക്കുന്നതാണ് മമ്മൂട്ടിയുടെ നമ്മൾ അറിയപ്പെടാത്ത ജീവിതം സിനിമയിൽ നമ്മൾ കാണുന്ന അല്ലെങ്കിൽ വാർത്തകളിലൂടെ നമ്മളറിയുന്ന മമ്മൂട്ടി  അല്ല സാമൂഹ്യസേവനത്തിൽ പ്രതിബദ്ധരായ മമ്മൂട്ടി. അദ്ദേഹം  ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. ഒരു ഹാം എന്നു പറയുന്നത് എപ്പോഴും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരാൾ ആയിരിക്കണം. അതിനുശേഷം മാത്രമാണ് ടെക്നോളജിയും കമ്മ്യൂണിക്കേഷനും എല്ലാം വരുന്നത്.
ഇതിനോടനുബന്ധിച്ച് പറയാവുന്ന ഒരു കാര്യമുണ്ട് കേരള ഗവൺമെൻറ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം,(CRV) ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ ഇടയിൽ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത്  കൊല്ലത്തുള്ള ആക്ടീവ ഹാം അമച്വർ റേഡിയോ സൊസൈറ്റി ആണ്. കേരള ഫയർഫോഴ്സും ആയി ചേർന്നു ആണ് കമ്മ്യൂണിറ്റി റെസ്ക്യൂ വോളന്റീർ പ്രോഗ്രാം ട്രെയിനിങ് ക്ലാസുകൾ നടത്തുന്നത്.  കൂടുതൽ വിവരങ്ങൾക്കായി ഇവിടെ നോക്കുക. മമ്മൂട്ടി എന്നഹാം റേഡിയോ ഓപ്പറേറ്റർ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു. ചില കാര്യങ്ങൾ മാത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .
  • 1997- ല് Pain & Palliative കോഴിക്കോട് സൊസൈറ്റി രൂപീകരിച്ച മുഖ്യ സംഘാടകൻ.ഇന്ന് ആയിരക്കണക്കിന് കാൻസർ രോഗികള്ക്ക് ഉപകാരപ്രദം .
  • 2005-ല് കാഴ്ച പദ്ധതി നടപ്പിലാക്കി . 1000 ശാസ്ത്രക്രിയകൾ .10000 ഓ പീ ചികിത്സകൾ .പദ്ധതി ചെലവ് ഒരു കോടി ! കേരളം കണ്ട അന്നത്തെ ഏറ്റവും വലിയ നേത്ര ചികിത്സാ പദ്ധതി .
  • 2006-ല് ''കാഴ്ച 2010'' നു രൂപം കൊടുക്കുന്നു ..ഒരു ലക്ഷം സൗജന്യ പരിശോധനകൾ . 25000 ശാസ്ത്രക്രിയകൾ .ചെലവ് 3 കോടി !
  • 2008-ല് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ''കെയർ ആൻഡ്‌ ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷൻ സ്ഥാപിക്കുന്നു . ആദ്യ പദ്ധതി ''Hridhaya Poorvvam '' ഇപ്പോളും നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയിൽ 12 വയസ്സില് താഴെയുള്ള 500 കുട്ടികളുടെ ശാസ്ത്രക്രിയകൾ പൂര്ത്തിയായി . ഒരു ശാസ്ത്രക്ക്രിയയുടെ ചെലവു മിനിമം ഒന്നര ലക്ഷം . മമ്മൂക്കക്ക് ലഭിക്കുന്ന എല്ലാ പുരസ്ക്കാര തുകയും ഉത്ഘാടനങ്ങളുടെ പ്രതിഫലവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു .
  • 2010-ല് കെയർ ആൻഡ്‌ ഷെയർ ലൂടെ ആരംഭിച്ച രണ്ടാമത്തെ പദ്ധതി ''വിദ്യാമൃതം '' +2 പൂര്ത്തിയായ അനാഥ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു നടത്തുന്നു . ഇതുവരെ പഠനം പൂര്തിയാക്കിയവർ 23; പഠിച്ചു കൊണ്ടിരിക്കുന്നവർ 103.
  • 2012 ല് വഴിതെറ്റി പോകുന്ന യുവ തലമുറയെ നേര്വ്വഴി കാട്ടാൻ ''വഴികാട്ടി '' ഇത് നടപ്പിലാക്കിയത് 89 പിന്നോക്ക സ്കൂളുകളിൽ .
  • 2013 ല് ആദിവാസികല്ക്കായി ''Poorvvikam'' പഠിപ്പിക്കുന്നത്‌ 58 ആദിവാസി കുട്ടികളെ . ആയിരക്കണക്കിന് ചികിത്സാ സഹായങ്ങൾ ഏറ്റടുത് നടത്തുന്നത് അഗളിയിൽ ഒരു സ്കൂൾ . ചിന്നകനാലിലും രാജമൈലും ഉൾക്കാടുകളിൽ ഓരോ ആദിവാസി സ്കൂളുകൾ . ആദിവാസികല്ക്ക് അവർ ആവശ്യപ്പെടുന്ന അർഹതയുള്ള എന്ത് സഹായവും .
  • 2010- ല് തന്നെ തിരുവനന്തപുരം നിംസ് ഹൊസ്പിറ്റലുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'ഹാർട്ട്‌  to ഹാർട്ട്‌ ' പദ്ധതി . 490 പേര്ക്ക് ഇതുവരെ സൗജന്യ ഹൃദയ ശാസ്ത്രക്ക്രിയ . പദ്ധതി ചെലവ് ഏകദേശം 5 കോടി !
  • കേരളം തിമിര വിമുക്തമാക്കാൻ മമ്മൂക്ക ആരംഭിച്ച പദ്ധതി കാഴ്ച 2020. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി നാടിനു സമര്പ്പിച്ചു പദ്ധതി ചിലവ് 18 കോടി .
  • യുവാക്കളിൽ ലഹരിയുടെ ഉപയോഗം തടയാൻ ലക്ഷ്യം വെച്ച് ''അടിക്റ്റെഡ് ടൂ ലൈഫ് '' ബോധവല്ക്കരണം നടത്തിവരുന്നു

കേരള പ്രളയ ദുരന്തത്തില്‍ ഹാം റേഡിയോ രക്ഷകനായി

പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.

മൊബൈലും ഇന്റര്‍നെറ്റും നിലച്ചതോടെ ആശയവിനിമയം സാധ്യമാകാത്ത നിലയിലാണ് പലയിടങ്ങളിലും ആളുകള്‍. ആ സമയത്താണ് ദുരന്ത നിവാരണ വാര്‍ത്താ മേഖലയില്‍ ഏറെ പ്രസിദ്ധമായ ഹാം റേഡിയോ രക്ഷക്കെത്തിയത്. പ്രളയക്കെടുതിയില്‍ വിലമതിക്കാനാവാത്ത സഹായമാണ് ഹാം റേഡിയോയിലൂടെ സാധ്യമാകുന്നത്.

മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്). ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കും.

പ്രളയത്തിലും ദുരിതത്തിലായ വയനാട്ടിലെ ആശയവിനിമയം മുടങ്ങാതിരിക്കാൻ കലക്ടറേറ്റിൽ ഹാം റേഡിയോ പ്രവർത്തനമാരംഭിച്ചിരുന്നു. അച്ഛനമ്മമാരുടെ വിവരമറിയാൻ കഴിയാതെ വിഷമിക്കുന്ന കേരളത്തിന് പുറത്ത് പഠിക്കാൻ പോയ കുട്ടികൾക്കും ഹാം റേഡിയോ സഹായമായി. ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അച്ഛൻ ചങ്ങനാശേരിയിൽ പഠിക്കാൻ പോയ മകളോട് ഹാം റേഡിയോ വഴി സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്നു ദിവസമായിരുന്നു അവർ തമ്മില്‍ പരസ്പരം സംസാരിച്ചിട്ട്.

പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയ‘ഹാം റേഡിയോ’ .കൊല്ലം
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്റ്റീവ് ഹാംസ് അമച്വര്‍ റേഡിയോ സൊസൈറ്റി. ദുരന്തമുഖത്തെ സന്ദേശവാഹകരായിരുന്നു ഇവരുടെ ഹാം റേഡിയോ. ഫയര്‍ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ വഴിയുള്ള ബന്ധം സാധിക്കാതെ വന്നപ്പോഴാണ് ആക്റ്റീവ് ഹാംസ് റേഡിയോ സൊസൈറ്റി സെക്രട്ടറി എ.കെ.നിഷാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സഹായവുമായെത്തിയത്. പ്രവര്‍ത്തനങ്ങളു‍ടെ ഏകോപനത്തിനായി കൊല്ലം ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറും ഒപ്പമുണ്ടായിരുന്നു. 

ഫയര്‍ ഫോഴ്സിന്റെ 101 നമ്പറില്‍ വരുന്ന സഹായഭ്യര്‍ഥനകള്‍ സൊസൈറ്റിയുടെ ഹാം റേഡിയോ കണ്‍ട്രോള്‍റൂം വഴി വാക്കി ടോക്കിയുമായി ദുരന്തമുഖത്തു നില്‍ക്കുന്ന സൊസൈറ്റി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ബോട്ടിലേക്ക് കൈമാറുകയും വേണ്ട സ്ഥലത്തേക്ക് സഹായം എത്തിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരിലെ കുത്തിയതോട്, പ്രയാര്‍ മേഖലകളിലായിരുന്നു ഈ സംവിധാനം കൂടുതല്‍ പ്രയോജനപ്പെട്ടത്. ഫയര്‍ ഫോഴ്സിനെയും ദുരന്തനിവാരണസേനയെയും സഹായിക്കാന്‍ പത്ത് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ചെങ്ങന്നൂരുണ്ടായിരുന്നു. കുടുങ്ങികിടക്കുന്നവര്‍ക്ക് ഭക്ഷണവും, വൈദ്യസഹായം ലഭ്യമാക്കുന്നതിലും രക്ഷപ്പെട്ട് വരുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിലും നിര്‍ണായകമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.

ഹായ്... ഹാം റേഡിയോ

എപ്പോഴും സജീവം : ലോകത്തെ ആദ്യ സോഷ്യൽ മീഡിയയാണു ഹാം റേഡിയോ.ഇന്ത്യയിൽ ഹാം ലൈസൻസ് എടുത്തവരിൽ ഡോക്‌ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്‌ധര്‍ എന്നിവരാണു കൂടുതല്‍. നമ്മുടെ ഏതു സംശയങ്ങൾക്കും മറുപടി തരാൻ കഴിയുന്ന ഒരു ഹാം എപ്പോഴും റേഡിയോയിൽ കാണും. ഹാമുകൾക്ക് അടുത്ത രാജ്യത്തെ ഹാമുകളുമായി മാത്രമല്ല, ബഹിരാകാശ യാത്രികരുമായും സംസാരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

മൊബൈലും ഇന്റർനെറ്റും ലാപ്പും ടാബും കഴിഞ്ഞ് സ്മാർട്ഫോൺ അടക്കമുള്ള വാർത്താ വിനിമയത്തിന്റെ വിസ്മയങ്ങൾ കണ്ടും കേട്ടും അറിഞ്ഞവരാണു പുത്തൻ തലമുറ. എന്നാൽ 4 ജി ആയാലും 5 ജി ആയാലും ഭൂമി കുലുക്കം വന്നാൽ തീരാവുന്ന വാർത്താ വിനിമയ സംവിധാനങ്ങളെ ഇന്നും നമുക്കുള്ളു. അതിനിടയിലാണു പാരമ്പര്യത്തിന്റെ കരുത്തോടെ ‘ഹാം റേഡിയോ’ തലയെടുപ്പോടെ നിൽക്കുന്നത്.

ഫോണിനു ടവറും റേഞ്ചുമില്ലാത്ത കേരളത്തിലെ ഹൈറേഞ്ചുകളിൽ അടക്കം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തും വാർത്താവിനിമയ സംവിധാനം ഒരുക്കിയത് ഹാമുകളാണ് (ഹാം റേഡിയോ ഉപയോക്താക്കൾ). നിനച്ചിരിക്കാത്ത പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നതു ഹാമുകൾ തന്നെ.

ഹാം റേഡിയോ എന്നാൽ ഒരു വിനോദമാണ്, ഒപ്പം ഉപകാരിയും. വയർലെസ്, ടെലിഫോൺ ഉൾപ്പെടെയുള്ള സംഭാഷണ മാർഗങ്ങൾ സാധ്യമല്ലാതിരുന്ന കാലത്തുപോലും ആരംഭിച്ച സംഭാഷണമാർഗം. ജില്ലയിലും ഹാമുകൾ (ഹാം റേഡിയോ ഉപഭോക്‌താക്കൾ) സജീവമാണ്.

റേഡിയോയുടേതുപോലെ ലളിതമാണ് ഹാം റേഡിയോയുടെ പ്രവർത്തനങ്ങളും. ബാറ്ററി ചാർജിലൂടെയാണ് പ്രവർത്തിക്കുക. കയ്യിൽവച്ച് പ്രവർത്തിപ്പിക്കുന്നതും നിശ്‌ചിതപരിധിക്കുള്ളിൽ ലഭിക്കുന്നതുമായ വെരി ഹൈ ഫ്രീക്വൻസി ട്രാൻസീവേഴ്‌സ്, ലോകം മുഴുവൻ ബന്ധപ്പെടാവുന്ന ഹൈ ഫ്രീക്വൻസി ട്രാൻസീവേഴ്‌സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ഹാം റേഡിയോ.

നിയമപ്രകാരം 12 വയസുകഴിഞ്ഞ ആർക്കും ഹാം ആകാം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നേരിട്ടു നടത്തുന്ന യോഗ്യതാപരീക്ഷ പാസാവുന്നവർക്കു ഹാം റേഡിയോ ലൈസൻസിന് അപേക്ഷിക്കാം. പ്രത്യേക പരീക്ഷ പാസാകുന്നതോടെ വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ലൈസൻസും കോൾ സൈനും ലഭിക്കും. ഇത് ഉപയോഗിച്ച് പ്രത്യേക കോഡുഭാഷയിൽ പരിചയപ്പെടുത്തിയ ശേഷമാണ് കൂടുതൽ സംഭാഷണങ്ങൾ ആരംഭിക്കുക. ബിസിനസ്, ലൈംഗികത, രാഷ്‌ട്രീയം ഇവ സംസാരിക്കാൻ പാടില്ല.ഓരോ സംഭാഷണങ്ങളും തിരുവനന്തപുരത്തെ റീജനൽ വയർലെസ് മോനിറ്ററിങ് സ്‌റ്റേഷൻ നിരീക്ഷിക്കും. കച്ചവടം, വഴിവിട്ട സംസാരങ്ങൾ, രാഷ്‌ട്രീയം... ഇവ നടത്തുന്നവർക്ക് ആദ്യം മുന്നറിയിപ്പു ലഭിക്കും. തുടർന്നാൽ ലൈസൻസ് റദ്ദാക്കും.

വിനോദത്തിനുപരി, പ്രകൃതി ദുരന്തം ഉണ്ടാകുന്ന മേഖലകളിൽ മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളും പരാജയപ്പെടുമ്പോൾപോലും ഉപയോഗിക്കാം എന്നാണ് ഹാം റേഡിയോയുടെ ഏറ്റവും വലിയ ആകർഷണം.

കേരളത്തിൽ രണ്ടായിരത്തിലധികം പേർക്ക് ഹാം ലൈസൻസുണ്ട്. തൃശൂരിൽ അറുപതോളം പേരാണുള്ളത്. 400 രൂപ ചെലവിലും ലക്ഷങ്ങൾ മുടക്കിയും റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിയും. ഇന്ത്യയിൽ ഏകദേശം 25000 ഹാമുകളുണ്ട്. യുഎസ്എയിൽ എട്ടു ലക്ഷവും ജപ്പാനിൽ 15 ലക്ഷവുമാണു ഹാമുകളുടെ എണ്ണം. അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന ജപ്പാനിൽ അവശ്യ സംവിധാനമാണ് ഹാം റേഡിയോ.

എന്തുകൊണ്ട് റേഡിയോ അമച്വർമാരെ "ഹാം" എന്ന് വിളിക്കുന്നു?

റേഡിയോ അമച്വർമാരെ "ഹാം" എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹാർവാർഡ് റേഡിയോ ക്ലബ്ബിന്റെ ചില അമച്വർമാരുടെ അമച്വർ വയർലെസ്സ് സ്റ്റേഷനുകളുടെ സ്റ്റേഷൻ 1908 ൽ "ഹാം" എന്ന് പേരുപയോഗിച്ചു. അവരുടെ പേരുകളുടെ  സർനെയിം HYMAN, ALMY,MURRAY എന്നിവ ആയിരുന്നു.

ആദ്യം അവർ തങ്ങളുടെ സ്റ്റേഷൻ "HYMAN ALMY-MURRAY" എന്ന് വിളിച്ചു.ഇത്രയും വലിയ ഒരു പേരിനെ തുടർന്ന് അവർ പരിഹാസ പാത്രമാവുകയും അതിനെത്തുടർന്ന് അവർ പേരുമാറ്റുകയും ചുരുക്കി  "HY-AL-MU" എന്നാക്കി മാറ്റി, ഓരോ പേരുകളിലെയും ആദ്യത്തെ രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ചു. എന്നാൽ  1901-ന്റെ തുടക്കത്തിൽ "HYALMU", എന്നുള്ള  അമച്വർ വയർലെസ്സ് സ്റ്റേഷനിൽ നിന്നുള്ള  സ്റ്റേഷൻ  കാൾ സൈൻ (തിരിച്ചറിയൽ കോഡ് - "HYALMU") എന്നുള്ള പേരും , "HYALMO" എന്ന തിരിച്ചറിയൽ കോഡ്ള്ള ഒരു മെക്സിക്കൻ കപ്പലിന്റെയ് പേരുമായി  ആശയക്കുഴപ്പമുണ്ടായി . അതിനെത്തുടർന്നുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി  ഓരോ പേരിൻറെയും ആദ്യ അക്ഷരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ  എന്നും തീരുമാനിച്ചു, അങ്ങനെ അവരുടെ അമച്വർ റേഡിയോ സ്റ്റേഷൻ പേര് അഥവാ സ്റ്റേഷൻ കോൾ "ഹാം" (HAM) ആയി മാറി.

1910 ഓരോ അമച്ച്വർ സ്റ്റേഷനും അവരുടേതായ  ഫ്രീക്വൻസി ,സ്റ്റേഷൻ കോൾസ് ഉണ്ടാക്കി. ആ സമയത്ത് ചില അമച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വാണിജ്യ പ്രക്ഷേപണ കേന്ദ്രങ്ങളേക്കാൾ മികച്ച സിഗ്നലുകൾ ഉണ്ടാക്കാൻ സാധിക്കുമായിരുന്നു.ഇതുമൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ  അമേരിക്കയിലെ ഗവൺമെൻറ് ശ്രദ്ധയിൽപ്പെടുകയും റേഡിയോ പ്രവർത്തനത്തിന് നിയന്ത്രിക്കുന്നതിനായി രൂപകൽപന ചെയ്ത ഒരു നിയമനിർമ്മാണത്തിന് അമേരിക്കൻ കോൺഗ്രസ് സമയം കണ്ടെത്തി.

മിക്ക രാജ്യങ്ങളിലും ഒരു ഓപ്പറേറ്റർ അവരുടെ ലൈസൻസിനൊപ്പം ഒരു കോൾ സൈൻ അസൈൻ ചെയ്യും. ചില രാജ്യങ്ങളിൽ, ഒരു അമേച്വർ റേഡിയോ ഓപ്പറേറ്റർ ഉപയോഗിക്കുന്ന ഏതെങ്കിലും സ്റ്റേഷനിലേക്ക് പ്രത്യേക "സ്റ്റേഷൻ ലൈസൻസ്" ആവശ്യമാണ്. ഓർഗനൈസേഷനുകൾ അല്ലെങ്കിൽ ക്ലബ്ബുകൾക്ക് അമച്വർ റേഡിയോ ലൈസൻസുകൾ നൽകാം. ചില രാജ്യങ്ങളിൽ ഹാംസ് ക്ലബ് സ്റ്റേഷനുകൾ മാത്രം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ഇതിൽ എൻറെ റേഡിയോ സ്റ്റേഷൻ പേര് (call sign ) ഇന്ത്യാ ഗവണ്മെൻറ് അനുവദിച്ച തന്നിട്ടുള്ളത്  "VU2HBI" എന്നാണ് ഇതുപയോഗിച്ചാണ് ഞാൻ റേഡിയോ കമ്മ്യൂണിക്കേഷൻ ചെയ്യുന്നത്. എന്നാൽ ഞാൻ പറയുന്നത് വേറൊന്നാണ് "Help All Mankind" എന്നതിൻറെ ചുരുക്കെഴുത്താണ് "ഹാം" (HAM) .

എന്താണ് ഹാം റേഡിയോ?

എന്താണ് ഹാം റേഡിയോ?

ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നുപറയുന്നത്, വയർലസ് റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ ,അല്ലെങ്കിൽ അടിയന്തര ആശയവിനിമയം ,മറ്റുതരത്തിലുള്ള നിയമാനുസൃതമായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചിട്ടുള്ള പരീക്ഷണങ്ങൾ നടത്തുക,സ്വന്തമായി  റേഡിയോ വാർത്താവിനിമയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക  എന്നിവ ചെയ്യാവുന്ന ഒരു ഹോബി ആണ് .ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബി, ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏക വിനോദമായ ഹാം റേഡിയോ അഥവാ അമച്വർ റേഡിയോയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ.വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. ഇവരിൽ ആരോട് വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം. മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം,മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെ പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യാം. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്.

റേഡിയോ റെഗുലേഷൻസ് വഴി അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ (ITU) ആണ് അമച്വർ റേഡിയോ സേവനം (അമച്വർ സർവ്വീസ്, അമച്വർ-സാറ്റലൈറ്റ് സേവനം) നിയന്ത്രിക്കുന്നത് .അതാത് രാജ്യത്തെ ഗവൺമെൻറ് അവരുടെ രാജ്യത്തിൻറെ നിയമങ്ങളനുസരിച്ച് ഇതിൻറെ പ്രവർത്തനത്തെ വിപുലപ്പെടുത്തുകയും അതേസമയം ദേശീയ സുരക്ഷയ്ക്ക് അല്ലെങ്കിൽ മറ്റ് ഗവൺമെൻറ് പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്തരീതിയിൽ നിയന്ത്രിക്കുകയും ചെയ്യുന്നു ഇന്ത്യയിൽ വയർലെസ് പ്ലാനിങ് ആൻഡ് കോർഡിനേറ്റിംഗ് കമ്മിറ്റി (WPC)മിനിസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷൻ കീഴിലുള്ള സ്ഥാപനമാണ് ഈ സ്ഥാപനമാണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് കൊടുക്കുന്നതും അത് നിയന്ത്രിക്കുന്നതും എല്ലാ സംസ്ഥാനത്തും ഹാം റേഡിയോ എക്സാം നടത്തുന്ന സ്ഥാപനങ്ങൾ ഉണ്ട് അതാത് സ്ഥലത്തെ വയർലെസ് മോണിറ്ററിംഗ് സ്റ്റേഷൻ (WMS)ആണ് ഇതിനു വേണ്ടുന്ന പരീക്ഷ നടത്തുന്നത്.

റേഡിയോ ഓപറേറ്റർമാർ നടത്തുന്ന സേവനങ്ങളെക്കുറിച്ച് രാജ്യമെമ്പാടും പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട് .ഹാം റേഡിയോ എന്ന് പറയുന്നത് തന്നെയാണ് അമച്വർ റേഡിയോ .അമച്വർ റേഡിയോ എന്ന വാക്ക് ഉപയോഗിക്കുന്നത് ഉപയോഗിക്കുന്ന ആൾക്കാർ അമച്വർ ആയതുകൊണ്ടല്ല ,പക്ഷേ അവരുടെ എല്ലാം പ്രധാന ജോലി റേഡിയോ കമ്മ്യൂണിക്കേഷൻ അല്ലാത്തത് കൊണ്ടാണ് .എന്നാൽ  റേഡിയോ ആശയവിനിമയ സംവിധാനം കൂടുതൽ പ്രൊഫഷണലാണ് പ്രത്യേകിച്ചും മറ്റ് കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ രീതികളെയും   വെച്ചുനോക്കുമ്പോൾ ഹാമുകൾ വളരെയധികം പ്രൊഫെഷനലുകളായിട്ടാണ്  റേഡിയോ   സ്റ്റേഷനുകൾ വർക്ക് ചെയ്യുന്നത്.

ഒരു റേഡിയോ  ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതാതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന് കോൾ സൈൻ എന്ന ഒരു റേഡിയോ വിളി പേര് ഉപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും ലഭിക്കുന്നു.

മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്) ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവൃത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെ ഒരു വയർലെസ്‌ സെറ്റ്‌ അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്റർ+ റിസീവർ) എന്നു പറയുന്നു.

സാധാരണ മൂന്ന് ബാൻഡുള്ള (MW, SW1, SW2) റേഡിയോ സ്വീകരണി ഉപയോഗിച്ച് ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. അവയിൽ 40 മീറ്ററിൽ (7 MHz) ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും.

ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്: H.F (ഹൈ ഫ്രീക്വൻസി), V.H.F(വെരി ഹൈ ഫ്രീക്വൻസി), U.H.F(അൾട്ര ഹൈ ഫ്രീക്വൻസി ). ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്. H.F ഫ്രീക്വൻസി ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞന്മാരോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മുതൽ 146 മെഗാ ഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് V.H.F(വെരി ഹൈ ഫ്രീക്വൻസി) ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ).

അമച്വർ റേഡിയോ ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും (ഓരോ ഹാമിനും) ഒരു കോൾ സൈൻ ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ VU എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് VU2RG ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും RG എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയ്യാളുന്നയാളെയും സൂചിപ്പിക്കുന്നു. VU2SON, VU2LNH, VU3OSN, VU3VIO, VU3WFO എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.

ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്.

കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു.

ഇന്ത്യയിൽ ഇതുവരെ 38000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിൽ ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു.

ലൈസൻസിനുള്ള നടപടികൾ
12 വയസ്സ് കഴിഞ്ഞ ആർക്കു വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്റർ ആകാം; പക്ഷെ അതിനായി ഒരു പരീക്ഷ പാസാവേണ്ടതുണ്ട്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ WPC ആണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും ചെയ്യുന്നതും അവർ തന്നെ. രണ്ടുതരം ലൈസൻസുകളാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്: 1 . ജനറൽ ഗ്രേഡ് 2 . റെസ്ട്രിക്റ്റഡ് ഗ്രേഡ് മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. റേഡിയോ തിയറി ആൻഡ് പ്രാക്റ്റീസ്, അമച്വർ റേഡിയോ നിയമങ്ങൾ, മോഴ്സ് കോഡ് (അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ. ഈ നൂറു മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന് മോഴ്‌സ് കോഡ് ആവശ്യമില്ല. റെസ്ട്രിക്റ്റഡ് ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 40 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 50 ശതമാനവും മാർക്കും, ജനറൽ ഗ്രേഡ് ലൈസൻസിന്, പരീക്ഷയിൽ ഓരോ വിഷയത്തിനും 50 ശതമാനവും എല്ലാ വിഷയങ്ങൾക്കും കൂടി 60 ശതമാനവും മാർക്കും വാങ്ങിയാൽ പരീക്ഷ പാസ് ആകാം. എന്നാൽ പരീക്ഷ പാസ് ആയാൽ ഉടനെ വയർലെസ്സ് സെറ്റ് ഉപയോഗിക്കാൻ കഴിയില്ല. നിർദിഷ്ട ലൈസൻസ് ഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, Intelligence Bureau വെരിഫിക്കേഷനുകൾക്ക് ശേഷം നിങ്ങളുടെ ലൈസൻസ് തപാലിൽ അയച്ചു കിട്ടും. അതോടെ വയർലെസ്സ് സെറ്റ് ഉപയോഗിച്ച് തുടങ്ങാം. മൂന്നു വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. ഇതു കൂടാതെ എസ്.ഡബ്ല്യു.എൽ (SWL - ഷോർട്ട് വേവ് ലിസണർ ) എന്ന ലൈസൻസ് കൂടി ഉണ്ട്. എന്നാൽ ഈ ലൈസൻസ് ഉപയോഗിച്ച് പ്രക്ഷേപണത്തിന് അനുവാദമില്ല. പക്ഷേ ഹാമുകൾ തമ്മിലുള്ള സംസാരവും മറ്റും കേൾക്കാനും മറ്റ് റിസീവറുകൾ ഉപയോഗിക്കാനുമുള്ള അനുവാദവുമാണ് ആണ് ഇത് തരുന്നത്. കേരളത്തിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്.